വിരമിച്ചാലും വിഷമിക്കേണ്ട; വിരാടിനും രോഹിത്തിനും പുതിയ അവസരം ഒരുക്കി അഭിഷേക് ബച്ചൻ

ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചതിന് ശേഷം ഇരുവരും ഈ ലീഗിൽ പങ്കെടുക്കണം എന്ന് അപേക്ഷിക്കുകയാണ് എന്ന് ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കവെ ബച്ചൻ പറഞ്ഞത്.

വിരമിച്ചാലും വിഷമിക്കേണ്ട; വിരാടിനും രോഹിത്തിനും പുതിയ അവസരം ഒരുക്കി അഭിഷേക് ബച്ചൻ
dot image

ഏകദിന ക്രിക്കറ്റിൽ മാത്രം സജീവമായിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ വിരമിച്ചതിന് ശേഷം യൂറോപ്യൻ ടി-20 ലീഗ് കളിക്കാൻ ക്ഷണിച്ച് ബോളിവുഡ് നടനും ലീഗിന്റെ സഹ ഉടമയുമായ അഭിഷേക് ബച്ചൻ.

ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചതിന് ശേഷം ഇരുവരും ഈ ലീഗിൽ പങ്കെടുക്കണം എന്ന് അപേക്ഷിക്കുകയാണ് എന്ന് ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കവെ ബച്ചൻ പറഞ്ഞത്.

'വിരാടും രോഹിതും വിരമിക്കുമ്പോൾ മറ്റേതൊരു ലീഗിനും മുമ്പ് ഇടിപിഎല്ലിൽ കളിക്കാൻ വരണമെന്ന് ദയവായി അവരോട് പറയൂ,' ബച്ചൻ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ നടക്കുന്ന ഇടിപിഎല്ലിന്റെ ആദ്യ പതിപ്പിൽ ആംസ്റ്റർഡാം, എഡിൻബർഗ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ടീമുകൾ പങ്കെടുക്കും, ഔദ്യോഗിക ഫ്രാഞ്ചൈസി പേരുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

വിദേശ ടി20 ലീഗുകളിൽ കോഹ്ലിക്കും രോഹിത്തിനും വേണ്ടിയുള്ള ആവശ്യം പുതിയതല്ല. എസ്എ20, സിപിഎൽ, ബിബിഎൽ പോലുള്ളവ ഇന്ത്യൻ താരശക്തിയെ അവരുടെ ലീഗുകളിൽ ഉൾപ്പെടുത്തുന്നതിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ബിസിസിഐയുടെ നിർദ്ദേശപ്രകാരം, ഒരു കളിക്കാരൻ സജീവ ക്രിക്കറ്റ് കളിക്കാരനായി തുടരുകയും ബിസിസിഐ സെൻട്രൽ കോൺട്രാക്ട്‌സ് ലീഗിന്റെ ഭാഗമാകുകയും ചെയ്യുന്നിടത്തോളം, ഐപിഎൽ ഒഴികെയുള്ള മറ്റ് ലീഗുകളെ പ്രതിനിധീകരിക്കാൻ അവർക്ക് അനുവാദമില്ല.

ഏറ്റവും ഒടുവിൽ, 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം രവിചന്ദ്രൻ അശ്വിനെ ബിഗ് ബാഷ് ലീഗ് കളിക്കാൻ പുറപ്പെട്ടിരുന്നു, പക്ഷേ പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാൻ സാധിച്ചില്ല.

അതേസമയം, കഴിഞ്ഞ സീസണിൽ പാൾ റോയൽസിനെ പ്രതിനിധീകരിക്കാൻ ദിനേശ് കാർത്തിക്കിനെ ഒപ്പിട്ടതോടെ ഇന്ത്യൻ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ വിദേശ ടി20 ലീഗായി ടഅ20 മാറി.

Content Highlights- Abhishek Bachan offered post-retirement plans Virat Kohli, Rohit Sharma

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us