പരിക്ക് പറ്റിയതോടെ തിലക് പുറത്ത്; പകരക്കാരനായി എത്തുന്നത് ആരെന്ന ചോദ്യത്തിന് മറുപടി നൽകി ക്യാപ്റ്റൻ സ്കൈ

തിലകിന്റെ പകരക്കാരനെ വെളിപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

പരിക്ക് പറ്റിയതോടെ തിലക് പുറത്ത്; പകരക്കാരനായി എത്തുന്നത് ആരെന്ന ചോദ്യത്തിന് മറുപടി നൽകി ക്യാപ്റ്റൻ സ്കൈ
dot image

ആദ്യ മത്സരം കൈപ്പിടിയിൽ ആക്കിയിരുന്ന ഇന്ത്യയ്ക്ക് പിന്നീട് കളിച്ച 2 മത്സരങ്ങളിലും പിഴച്ചു. അങ്ങനെ ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര തന്നെ കൈവിട്ട ഇന്ത്യയ്ക്ക് ഇപ്പോൾ അവർക്കെതിരായ ടി20 പരമ്പര പിടിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ, പരിക്ക് പറ്റി ഇന്ത്യൻ ബാറ്റ്സ്മാൻ തിലക് വർമ്മ പുറത്തായതോടെ ആ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യമായിരുന്നു മുന്നിൽ ഉയർന്നുനിന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലൂടെ അതിന് ഉത്തരം നൽകിയിരിക്കുകയാണ് ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവ്.

പരിക്കിന്റെ പിടിയിലായ തിലക് വർമയ്ക്ക് പകരം വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റുവീശുമെന്ന് നായകൻ സൂര്യകുമാർ പ്രതികരിച്ചു. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി20 വേൾഡ് കപ്പിൽ ഇഷാൻ കിഷൻ ഉള്ളപ്പെട്ടതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശ്രെയസ് അയ്യരെയും കടന്നാണ് ഇഷാന്റെ ഈ വരവ് എന്നതും ഏറെ ശ്രദ്ധേയം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇഷാന് അവസരം നൽകേണ്ടത് ടീമിന്റെ കടമയാണെന്നും സ്കൈ കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ടീമിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറെന്നും, തന്നേക്കാൾ തിലകോ, ഇഷാനോ മൂന്നാം നമ്പറിൽ കളത്തിലിറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയമാണ് പ്രധാനമെന്നും സ്കൈ.

അതേസമയം, മലയാളികളെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഈ മത്സരത്തെ വേറിട്ട് നിർത്തുന്നു. ഇന്ന് (21/01/2026) വൈകിട്ട് ഏഴിനാണ് ഇന്ത്യ - ന്യൂസിലാന്റ് ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. ടി20 ലോകകപ്പിന് മുന്നോടിയയായി ഇന്ത്യയ്ക്ക് മുന്നിലുള്ള അവസാന മത്സരം കൂടിയാണ് ഇത് എന്നതും പ്രധാനം. ഫെബ്രുവരി 7 ന് രാവിലെ 11 മണിക്ക് നടക്കുന്ന പാകിസ്താൻ - നെതർലൻഡ്‌സ്‌ മത്സരത്തോടെയാണ് ടി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവുക. ഇന്ത്യയും ശ്രീലങ്കയുമാണ് സംയുക്തമായാണ് ലോകകപ്പിനായി ആതിഥേയത്വം വഹിക്കുന്നത്.

Content Highlights: Captain Suryakumar Yadav answers the question of who will replace Tilak due to injury

dot image
To advertise here,contact us
dot image