മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ

മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ
dot image

കല്‍പ്പറ്റ: 2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ. ഗൂഢാലോചനകുറ്റത്തിന് ജാനു ഉള്‍പ്പെടെ 74 പേര്‍ പ്രതികളാണ്.

2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.

അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മുത്തങ്ങളുടെ ചരിത്രം മറന്നിട്ടില്ലെന്നും പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെനിന്നത് യുഡിഎഫ് ആണെന്നും മുന്നണിയില്‍ അര്‍ഹമായ പരിഗണനകിട്ടുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സി കെ ജാനു പ്രതികരിച്ചത്.

യുഡിഎഫിന്റെ ഭാഗമായി ഒന്നിച്ചു പോകും. മുത്തങ്ങയില്‍ സമരം ചെയ്തവര്‍ക്ക് ഭൂമി നല്‍കിയത് യുഡിഎഫ് ആണ്. ഉപാധി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഉപാധി വെച്ച് പരാതി പറയേണ്ട കാര്യമില്ലല്ലോ. പ്രായോഗികമായ കാര്യങ്ങള്‍ പറഞ്ഞു. അര്‍ഹമായ പരിഗണന തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. മുത്തങ്ങ മറക്കില്ല, എന്നും മനസില്‍ ഉണ്ടെന്നായിരുന്നു സി കെ ജാനു പറഞ്ഞത്.

Content Highlights:muthanga Trial of case against CK Janu stays

dot image
To advertise here,contact us
dot image