

ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ബാറ്ററായ റുതുരാജ് ഗെയ്ക്വാദ് മതിയായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ സദഗോപൻ രമേശ്.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ സെഞ്ച്വറി തികച്ച അദ്ദേഹത്തെ ന്യൂസിലാൻഡ് പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ ആണ് ടീമിലെത്തിച്ചത്. എന്നാൽ ആദ്യമെ റുതുരാജ് ഗെയ്ക്വാദിനെ നിതീഷിന് പകരം ടീമിലെടുക്കുന്നതായിരുന്നു നല്ലതെന്ന് പറയുകയാണ് സദഗോപൻ രമേശ്.
'നിതീഷ് കുമാർ റെഡ്ഡിയുടെ സ്ഥാനത്ത് റുതുരാജ് ഗെയ്ക്വാദ് ഉണ്ടാകേണ്ടതായിരുന്നു. കാരണം നിതീഷ് കളിക്കാൻ സാധ്യതയില്ലായിരുന്നു, വാഷിങ്ടൺ സുന്ദറിന്റെ പരിക്ക് കാരണം മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
കളിച്ചാലും അദ്ദേഹത്തെ പൂർണമായി ഉപയോഗപ്പെടുത്തുമോ എന്ന ചോദ്യവും ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ, അദ്ദേഹം രണ്ട് ഓവർ മാത്രം എറിഞ്ഞ് 20 റൺസ് നേടി,' സദഗോപൻ പറഞ്ഞു.
Content Highlights- Sadhagopan Ramesh says Ruturaj would have been better instead of Nitish Kumar Reddy