വിരാട് ഈസി ഫോർമാറ്റ് മാത്രം കളിക്കുന്നുവെന്ന് മഞ്ജരേക്കർ; വായയടപ്പിച്ച് ഹർഭജന്റെ മറുപടി

സഞ്ജയ് മഞ്ജരേക്കരുടെ പ്രസ്താനവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.

വിരാട് ഈസി ഫോർമാറ്റ് മാത്രം കളിക്കുന്നുവെന്ന് മഞ്ജരേക്കർ; വായയടപ്പിച്ച് ഹർഭജന്റെ മറുപടി
dot image

ഈസി ഫോർമാറ്റിൽ കളിക്കാൻ വേണ്ടിയാണ് വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ മാത്രം തുടർന്നത് എന്ന മുൻ താരം സഞ്ജയ് മഞ്ജരേക്കരുടെ പ്രസ്താനവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണ് ഏകദിനം, ടെസ്റ്റിൽ ഫോം മങ്ങിയപ്പോൾ വിരാട് ടെസ്റ്റിൽ നിന്നും എളുപ്പത്തിൽ വിരമിച്ചു. ടി 20 യിൽ നിന്നും നേരത്തെ പടിയിറങ്ങി. കോഹ്‌ലി വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഏറ്റവും എളുപ്പമുള്ള ഏകദിനത്തെ തിരഞ്ഞെടുക്കുകയായിരുന്നു, ദിവസങ്ങൾക്ക് മുമ്പുളള മഞ്ജരേക്കരുടെ വിവാദ പ്രസ്താവന ഇതായിരുന്നു.

എന്നാല്‍ ഹര്‍ഭജന്‍ അദ്ദേഹത്തിന് മറുപടിയുമായെത്തി. ഫോര്‍മാറ്റ് തിരഞ്ഞെടുപ്പുകളേക്കാള്‍ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മുന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി. 'ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, എല്ലാവരും അത് നേടിയേനെ. താരങ്ങള്‍ ചെയ്യുന്നത് നമുക്ക് ആസ്വദിക്കാം. വിരാട്, ഒരു ഫോര്‍മാറ്റില്‍ കളിച്ചാലും എല്ലാ ഫോര്‍മാറ്റിലും കളിച്ചാലും, ഇന്ത്യയുടെ മികച്ച കളിക്കാരനും മാച്ച് വിന്നറുമാണ്.' ഹര്‍ഭജന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മങ്ങിയ ഫോമിന് പിന്നാലെയായിരുന്നു അത് . അതിനുശേഷം, ഏകദിനങ്ങളില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2027 ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹം കോഹ്‌ലി പ്രകടിപ്പിച്ചിരുന്നു. സമീപ കാലത്ത് ഏകദിന ക്രിക്കറ്റിൽ മിന്നും ഫോമിലാണ് താരം കളിക്കുന്നത്.

Content Highlights: harbhajan singh replay to sanjay manjrekar in virat kohli case

dot image
To advertise here,contact us
dot image