ബിഗ് ബാഷ് ലീഗിൽ പുതിയ നിയമം; എക്സ്ട്രാ ബാറ്ററെയും ഫീൽഡറെയും മത്സരത്തിനിറക്കാം

ഐപിഎല്ലില്‍ നിലനില്‍ക്കുന്ന ഇംപാക്ട് സബ് നിയമത്തില്‍ നിന്ന് വ്യത്യസ്തമായ നിയമമാണിത്.

ബിഗ് ബാഷ് ലീഗിൽ പുതിയ നിയമം; എക്സ്ട്രാ ബാറ്ററെയും ഫീൽഡറെയും മത്സരത്തിനിറക്കാം
dot image

ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ പുതിയ നിമയം വരുന്നു. ഐപിഎല്ലില്‍ നിലനില്‍ക്കുന്ന ഇംപാക്ട് സബ് നിയമത്തില്‍ നിന്ന് വ്യത്യസ്തമായ നിയമമാണിത്.

അടുത്ത സീസണ്‍ മുതല്‍ ഡെസിഗ്നേറ്റഡ് ബാറ്റര്‍, ഡെസിഗ്നേറ്റഡ് ഫീല്‍ഡര്‍ എന്ന രീതിയില്‍ ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീമുകളെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. ടീം ബാലന്‍സില്‍ സന്തുലിതത്വം ഉറപ്പുവരുത്താനാവുമെന്നു മാത്രമല്ല കളിക്കാരുടെ ജോലിഭാരം കുറച്ച് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഓരോ മത്സരത്തിന്‍റെയും ടോസിന് മുമ്പ് ഡെസിഗ്നേറ്റഡ് ബാറ്റര്‍-ഡെസിഗ്നേറ്റഡ് ഫീല്‍ഡര്‍ എന്നിങ്ങനെ ഓരോ കളിക്കാരെ വീതം ടീമുകള്‍ക്ക് പ്ലേയിംഗ് ഇലവനിലേക്ക് നാമനിര്‍ദേശം ചെയ്യാനാവും.

ഡെസിഗ്നേറ്ററഡ് ബാറ്ററായി ടീമിലെത്തുന്ന കളിക്കാരന് ബാറ്റിംഗിന് മാത്രമെ ഇറങ്ങാനാവു. ഈ താരത്തിന് ഫീല്‍ഡിംഗ് ചെയ്യാനോ ബൗള്‍ ചെയ്യാനോ കഴിയില്ല. അതുപോലെ ഡെസിഗ്നേറ്റഡ് ഫീല്‍ഡറായി ഇറങ്ങുന്ന കളിക്കാരന് ഫീല്‍ഡ് ചെയ്യാനും കീപ്പറാവാനും കഴിയുമെങ്കിലും ബൗള്‍ ചെയ്യാനാവില്ല.

ഇംപാക്ട് സബ്ബായി പ്ലേയിംഗ് ഇലവനിലെത്തുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ ഇവിടെ ഏത് വിഭാഗത്തിലേക്കാണോ നാമനിര്‍ദേശം ചെയ്യുന്നത്, കളിക്കാരന് അത് മാത്രമെ ചെയ്യാനാവൂ.

Content Highlights:big bash league new rules 2026

dot image
To advertise here,contact us
dot image