വിൻഡീസ് കൊടുങ്കാറ്റിൽ റാഷിദ് ഖാന്‍ വീണു; ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്ത് വെസ്റ്റ് ഇൻഡീസ് താരം

ഏഴ് വർഷമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് താരം തകർത്തത്

വിൻഡീസ് കൊടുങ്കാറ്റിൽ റാഷിദ് ഖാന്‍ വീണു; ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്ത് വെസ്റ്റ് ഇൻഡീസ് താരം
dot image

ടി20 ക്രിക്കറ്റിൽ ചരിത്രം തിരുത്തിക്കുറിച്ച് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ജേസൺ ഹോൾഡർ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ വീഴ്ത്തുന്ന ബോളറെന്ന റെക്കോർഡാണ് ഹോൾഡർ സ്വന്തം പേരിലെഴുതിച്ചേർത്തത്. 2025 വർഷത്തിൽ 97 വിക്കറ്റുകളാണ്‌ ടി20യിൽ‌ വിൻഡീസ് താരം വീഴ്ത്തിയത്. ഏഴ് വർഷമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് ഹോൾഡർ തകർത്തത്.

2018ൽ 96 വിക്കറ്റുകൾ നേടിയ റാഷിദ് ഖാനാണ് റെക്കോർഡിൽ നേരത്തെ ഒന്നാമതുണ്ടായിരുന്നത്. 2016ൽ 87 വിക്കറ്റുകൾ നേടിയ മുൻ വിൻഡീസ് താരം ഡെയ്ൻ ബ്രാവോയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2025ൽ 86 വിക്കറ്റുകൾ നേടിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദാണ് നാലാം സ്ഥാനത്തുള്ളത്. റാഷിദ് ഖാൻ തന്നെയാണ് അഞ്ചു ആറും സ്ഥാനങ്ങളിൽ ഉള്ളത്. 2022ൽ 81 വിക്കറ്റുകളും 2017ൽ 80 വിക്കറ്റുകളുമാണ് റാഷിദ് ഖാൻ നേടിയിട്ടുള്ളത്.

Content highlights: West Indies player Jason Holder Creates History, Breaks Rashid Khan's Record

dot image
To advertise here,contact us
dot image