കളങ്കാവല്‍ വന്നു, ആട് 3 വരുന്നു ; വിനായകന്റെ വക ഒരു 'പെരുന്നാള്‍' കൂടി ആയാലോ!

മഴുവും പിടിച്ച്, കുതിരപ്പുറത്ത് കയറി വരുന്ന നിലയിലാണ് പുതിയ പോസ്റ്റര്‍

കളങ്കാവല്‍ വന്നു, ആട് 3 വരുന്നു ; വിനായകന്റെ വക ഒരു 'പെരുന്നാള്‍' കൂടി ആയാലോ!
dot image

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പെരുന്നാളിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

കുതിരപ്പുറത്തേറി വരുന്ന രീതിയിലാണ് വിനായകനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കയ്യില്‍ മഴുവും പിടിച്ച് വ്യത്യസ്തമായ വേഷവിധാനങ്ങളുമായാണ് വിനായകന്റെ വരവ്. കാളങ്കാവലിന് ശേഷം വിനായകന്‍ നായകവേഷത്തിലെത്തുന്ന ചിത്രമായിരിക്കും പെരുന്നാള്‍. ക്രോവേന്മാരും സ്രാപ്പേന്മാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

Perunnal movie poster

തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളുള്ള ചിത്രമായിരിക്കും പെരുന്നാള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വിനായകനൊപ്പം ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ, ജുനൈസ്, മോക്ഷ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നീ ബാനറുകള്‍ ചേര്‍ന്നാണ് പെരുന്നാള്‍ നിര്‍മിക്കുന്നത്. മെക്‌സിക്കന്‍ അപാരത, ഗ്ലാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാള്‍.

മണികഠ്ന്‍ അയ്യപ്പ സംഗീതവും അരുണ്‍ ചാലില്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രോഹിത്ത് വി എസ് ആണ്. 2026 തുടക്കത്തില്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Vinayakan's new movie Perunnal character poster out

dot image
To advertise here,contact us
dot image