വിജയ് ഹസാരെയിൽ തുടരെ അഞ്ച് സെഞ്ച്വറികൾ ; റെക്കോർഡിട്ട് മുൻ CSK താരം

വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം തുടർന്ന് വിദർഭ താരം ദ്രുവ് ഷോറെ

വിജയ് ഹസാരെയിൽ തുടരെ അഞ്ച് സെഞ്ച്വറികൾ ; റെക്കോർഡിട്ട് മുൻ CSK താരം
dot image

വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം തുടർന്ന് വിദർഭ താരം ദ്രുവ് ഷോറെ . വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ അഞ്ച് മത്സരത്തിലും സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡിലേക്കാണ് ദ്രുവ് എത്തിയിരിക്കുന്നത്.

അവസാന സീസണിൽ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ ദ്രുവ് ഇത്തവണ കളിച്ച ആദ്യത്തെ രണ്ട് മത്സരത്തിലും സെഞ്ചുറി പ്രകടനം നടത്തിയിരിക്കുകയാണ്. 202-25ലെ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫെെനലിലാണ് താരം സെഞ്ച്വറി വേട്ട ആരംഭിക്കുന്നത്.

രാജസ്ഥാനെതിരായ ക്വാർട്ടറിൽ 131 പന്തിൽ പുറത്താവാതെ 118 റൺസാണ് ദ്രുവ് ഷോറെ നേടിയത്. ഇതിന് പിന്നാലെ മഹാരാഷ്ട്രക്കെതിരെ സെമി ഫെെനലിലും താരം സെഞ്ചുറി നേടി. 120 പന്തിൽ 114 റൺസാണ് താരം സെമിയിൽ നേടിയത്. നിർണ്ണായകമായ ഫെെനലിലും താരം സെഞ്ചുറി കുറിച്ചു. കരുത്തരായ കർണാടകയ്ക്കെതിരേ 111 പന്തിൽ 110 റൺസാണ് ദ്രുവ് ഷോറെ നേടിയത്.

ഈ സീസണിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ ബംഗാളിനെതിരെ 126 പന്തിൽ‌ 136 റൺസാണ് ദ്രുവ് ഷോറെ നേടിയത്. ഹെെദരാബാദിനെതിരായ മത്സരത്തിൽ 77 പന്തിൽ പുറത്താവാതെ 109 റൺസാണ് താരം അടിച്ചെടുത്തത്.

ഹെെദരാബാദിനെതിരേ 89 റൺസിന്റെ ജയമാണ് വിദർഭ നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ 5 വിക്കറ്റിന് 365 റൺസടിച്ചപ്പോൾ ഹെെദരാബാദിന് 276 റൺസെടുക്കാനെ സാധിച്ചുള്ളൂ. ദ്രുവ് ഷോറെയാണ് ടോപ് സ്കോറർ. എന്തായാലും ഇത്രയും മികച്ച പ്രകടനം നടത്തുന്ന മുൻ സി എസ് കെ താരം കൂടിയായ ഷോറെയ്ക്ക് ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Content Highlights:‌ 

dot image
To advertise here,contact us
dot image