'ഗില്ലിന്റെയും സൂര്യയുടെയും ഫോമില്‍ ആശങ്കയില്ല'; പിന്തുണയുമായി അസിസ്റ്റന്റ് കോച്ച്‌

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഫ്ളോപ്പ് ഷോ തുടർന്ന ​ഗില്ലിനും സൂര്യയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യമാണ് ഉള്ളത്

'ഗില്ലിന്റെയും സൂര്യയുടെയും ഫോമില്‍ ആശങ്കയില്ല'; പിന്തുണയുമായി അസിസ്റ്റന്റ് കോച്ച്‌
dot image

ടി20യിൽ മോശം ഫോമിൽ ബാറ്റുവീശുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും പിന്തുണച്ച് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഫ്ളോപ്പ് ഷോ തുടർന്ന ​ഗില്ലിനും സൂര്യയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യൻ കോച്ചിന്റെ പ്രതികരണം. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇരുവരും ഫോം വീണ്ടെടുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

​ഓസ്ട്രേലിയൻ പര്യടനത്തിന്റെ അവസാനം ഗില്ലിന്റെ മാനസികാവസ്ഥയിൽ വന്ന മാറ്റത്തിന്റെ ചില നല്ല ലക്ഷണങ്ങൾ ഞാൻ കണ്ടതാണ്. ഈ പരമ്പരയിൽ അദ്ദേഹം രണ്ടുതവണ പുറത്തായത് ഞാൻ‌ കാര്യമായി എടുക്കുന്നില്ല. അദ്ദേഹത്തിന്റെ ക്ലാസ് എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഐപിഎല്ലിൽ 700–800 റൺസാണ് അദ്ദേ​ഹം നേടിയിട്ടുള്ളത്. സൂര്യയുടെ കാര്യത്തിലാണെങ്കിൽ അങ്ങനെതന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ അവരുടെ ഫോമിൽ ആശങ്ക തോന്നുമെന്ന് എനിക്ക് അറിയാം. പക്ഷേ അവർ രണ്ടുപേരും ശരിയായ സമയത്ത് ഫോം വീണ്ടെടുത്ത് തിരിച്ചു വരുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്," റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ 51 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ രണ്ടക്കം കാണാതെ പുറത്തായ രണ്ട് പേര്‍ നായകന്‍ സൂര്യകുമാറും ഉപനായകന്‍ ഗില്ലുമാണ്.

ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എൻ​ഗിഡിക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. നായകന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. അഭിഷേക് ശര്‍മ (എട്ട് പന്തില്‍ 17), തിലക് വര്‍മ (34 പന്തില്‍ 62), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 20), ജിതേഷ് ശര്‍മ (17 പന്തില്‍ 27), അക്‌സര്‍ പട്ടേല്‍ (21 പന്തില്‍ 21) എന്നിവര്‍ നായകനും ഉപനായകനും നല്‍കിയ സംഭാവനയെക്കാള്‍ കൂടുതല്‍ നല്‍കി.

ഒന്നാം ടി20 മത്സരത്തിലും ടീമിനായി അധികമൊന്നും ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ നാലും സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 12 റണ്‍സുമെടുത്താണ് ഒന്നാം ടി20 യില്‍ പുറത്തായത്.

Content Highlights: Shubman Gill, Suryakumar YadaV's form not a concern Says Assistant coach

dot image
To advertise here,contact us
dot image