

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിരിക്കുകയാണ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 20 ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ഇത്തവണ ഇടംകൈ കൊണ്ട് കോയിന്‍ കറക്കിയാണ് രാഹുലിന് ടോസ് ലഭിച്ചത്. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും വലതുകൈ കൊണ്ട് കോയിന്‍ ഫ്‌ളിപ്പ് ചെയ്തിട്ടും രാഹുലിന് ടോസ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കൈമാറ്റി കോയിന്‍ വായുവില്‍ കറക്കിയപ്പോള്‍ ഭാഗ്യം കൂടെനില്‍ക്കുകയായിരുന്നു.
ടോസ് ലഭിച്ചതിന് ശേഷം കെ എല്‍ രാഹുലിനൊപ്പം സ്റ്റേഡിയത്തിലെ കാണികളും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. രാഹുല്‍ സന്തോഷം കൊണ്ട് മതിമറക്കുന്ന ചിത്രം ബിസിസിഐ പങ്കുവെയ്ക്കുകയും ചെയ്തു.
Content highlights: IND vs SA: KL Rahul switches to left hand to end India's toss draught