20 മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം; മൂന്നാം ഏകദിനത്തില്‍ ടീമുകളില്‍ മാറ്റം

ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം

20 മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം; മൂന്നാം ഏകദിനത്തില്‍ ടീമുകളില്‍ മാറ്റം
dot image

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ‌ നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്.

നിർണായക മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. പ്ലേയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറിനെ മാറ്റി തിലക് വർമയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിങ്ങുന്നത്. പ്രോട്ടീസ് ഇലവനിൽ പരിക്കേറ്റ നാന്ദ്രേ ബർഗറിനും ടോണി ഡിസോർസിക്കും വിശ്രമം നൽകി. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

Also Read:

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ഐഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ.

Content highlights: IND vs SA: India have won the toss and opted to field first in the series decider

dot image
To advertise here,contact us
dot image