

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഡീ കോക്കിന് സെഞ്ച്വറി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
താരത്തിന്റെ ഇന്നിങ്‌സ് ബലത്തിൽ 33 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ടെംബ ബാവുമ 67 പന്തിൽ അഞ്ചുഫോറുകളും അടക്കം 48 റൺസ് നേടിയിട്ടുണ്ട്.
റിയാൻ റിക്കിൽട്ടൻ(0 ), എയ്ഡൻ മാർക്രം (1 ) എന്നിവർ തിളങ്ങിയില്ല. മാത്യു ബ്രീറ്റ്സ്കി 24 റൺസ് നേടി പുറത്തായി. നിലവിൽ 18 റൺസുമായി ഡെവാൾഡ് ബ്രവിസും റണ്ണൊന്നുമെടുക്കാതെ മാർക്കോ യാൻസണുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്‌ണ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജയും അർഷ് ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്.
Content highlights: century de kock,, india vs south africa