കേരളത്തിലെ മൂന്ന് ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളുടെ ഓഫീസുകളിൽ ഇന്‍കം ടാക്‌സ് റെയ്ഡ്; നികുതി വെട്ടിപ്പ് കണ്ടെത്തി

വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്

കേരളത്തിലെ മൂന്ന് ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളുടെ ഓഫീസുകളിൽ ഇന്‍കം ടാക്‌സ് റെയ്ഡ്; നികുതി വെട്ടിപ്പ് കണ്ടെത്തി
dot image

കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ്, അസറ്റ് ഹോംസ്, ഫേവറേറ്റ് ഹോംസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളൂരു അടക്കം 15 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നികുതി വെട്ടിപ്പ് നടന്നതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി. വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

Content Highlights: Income Tax raids on prominent builder groups in Kerala

dot image
To advertise here,contact us
dot image