

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ പേസർ മോഹിത് ശർമ. 2015 ലോകകപ്പ് ഉൾപ്പെടെ 26 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 37 കാരൻ 32.90 ശരാശരിയിൽ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എട്ട് ടി20 മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ഹരിയാനയ്‌ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച സീസണുകൾക്ക് ശേഷം, 2013 ൽ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് മോഹിത് ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ചു. 2013 സീസണിൽ 20 വിക്കറ്റും 2014 ൽ 23 വിക്കറ്റും നേടി. 2023 ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം 27 വിക്കറ്റുകൾ നേടിയ താരം ആ സീസണിലെ രണ്ടാമത്തെ വിക്കറ്റ് ടേക്കറായിരുന്നു.
ഐ പി എല്ലിൽ ആകെ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു.
Content Highlights; Mohit Sharma announces retirement from all formats of cricket