കടുത്ത മദ്യപാനിയായിരുന്ന ഞാൻ, സായി പല്ലവിയുടെ ഒറ്റ ഫോൺ കോളിൽ മദ്യപാനം നിർത്തി; സുരേഷ് ബൊബ്ബിളി

'മദ്യം പൂർണമായും നിർത്തിയ മൂന്ന് മാസങ്ങൾ നരകതുല്യമായിരുന്നു, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു'

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, സായി പല്ലവിയുടെ ഒറ്റ ഫോൺ കോളിൽ മദ്യപാനം നിർത്തി; സുരേഷ് ബൊബ്ബിളി
dot image

കടുത്ത മദ്യപാനിയായിരുന്ന ഞാൻ, പല്ലവിയുടെ ഒറ്റ ഫോൺ കോളിൽ മദ്യപാനം നിർത്തി; സുരേഷ് ബൊബ്ബിളി

വിരാട പർവം എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോൾ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് സുരേഷ് ബൊബ്ബിളി വെളിപ്പെടുത്തി. സായി പല്ലവിയുടെ ഫോൺ കോൾ കാരണമാണ് താൻ മദ്യപാനം നിർത്തിയതെന്നും സുരേഷ് ബൊബ്ബിളി കൂട്ടിച്ചേർത്തു. സായി പല്ലവി ചില തിരിച്ചറിവുകൾ തന്നിൽ ഉണ്ടാക്കിയെന്നും അതിന് ശേഷം മദ്യം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മദ്യം നിർത്തിയ ശേഷമുള്ള കുറച്ച് മാസങ്ങൾ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൾട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വിരാട പർവം എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോൾ താൻ മദ്യത്തിന് അടിമയായിരുന്നു. ഒരു ഘട്ടത്തിൽ, പ്രോജക്റ്റിന്റെ മധ്യത്തിൽ തന്നെ മാറ്റി നിർത്തുകയും പിന്നീട് ചിത്രം വീണ്ടും തന്നിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പ്രോജക്റ്റ് പൂർത്തിയായി അവസാന മിക്സിംഗ് കഴിഞ്ഞപ്പോൾ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോൾ വന്നു. സായി പല്ലവിയായിരുന്നു അത്. അവർ തന്നോട് സത്യസന്ധമായും സ്നേഹത്തോടെയും സംസാരിച്ചു.

'സിനിമ റിലീസ് ചെയ്താൽ, ആദ്യം അഭിനന്ദനം ഏറ്റുവാങ്ങുന്നത് നിങ്ങളായിരിക്കും. പിന്നെ ടെക്നീഷ്യന്മാർ, അതിനുശേഷം മാത്രമേ കലാകാരന്മാർക്ക് അഭിനന്ദനം ലഭിക്കൂ. അതുകൊണ്ട് നിങ്ങളുടെ ജോലികളിൽ അലംഭാവം കാണിക്കരുത്. കഠിനാധ്വാനം ചെയ്യുക, മദ്യം പോലുള്ള വികാരങ്ങളെ ഒഴിവാക്കുക, നിങ്ങൾക്ക് നല്ല പേര് നേടാൻ കഴിയും' എന്ന സായി പല്ലവി എന്നോട് പറഞ്ഞു. ആ നിമിഷം മുതൽ, മദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു,' സുരേഷ് ബൊബ്ബിളി പറഞ്ഞു.

എന്നാൽ മദ്യം പൂർണമായും നിർത്തിയ ശേഷമുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു. 'ആദ്യ മൂന്ന് മാസങ്ങൾ നരകതുല്യമായിരുന്നു, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. തീവ്രമായ ആസക്തിയായിരുന്നു. സ്വന്തം നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷങ്ങൾ. പക്ഷെ എല്ലാം അതിജീവിച്ച് ഒടുവിൽ മദ്യം ഉപേക്ഷിച്ചു'വെന്നും ബൊബ്ബിളി കൂട്ടിച്ചേർത്തു.

Content Highlights: Music director says he stopped drinking after phone call from Sai Pallavi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us