

തിരുവനന്തപുരം: സീറ്റ് ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ ഒരു വാര്‍ഡില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കളളിയല്‍ വാര്‍ഡിലാണ് യുഡിഎഫ് ചെയര്‍മാനും കണ്‍വീനറും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. യുഡിഎഫ് ചെയര്‍മാന്‍ കോട്ടൂര്‍ സന്തോഷും കണ്‍വീനര്‍ ആര്‍എസ്പിയിലെ ആര്‍ മധുകുമാറുമാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. യുഡിഎഫ് സീറ്റ് ചര്‍ച്ചയിലെ അസ്വാരസ്യമാണ് ഇത്തരമൊരു മത്സരത്തിന് കളമൊരുക്കിയത്.
സീറ്റ് ചര്‍ച്ചയില്‍ മൂന്ന് വാര്‍ഡുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിക്ക് അവര്‍ നിര്‍ദേശിച്ച വാര്‍ഡുകള്‍ ലഭിക്കാതായതോടെ ആറ് വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു. കളളിയല്‍, എലിമല, തച്ചന്‍കോട്, പരുത്തിപ്പളളി, മേലെമുക്ക്, ഹൈസ്‌കൂള്‍ എന്നീ വാര്‍ഡുകളിലാണ് യുഡിഎഫ് വിമതരായി ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. അവസാന നിമിഷം വരെ ആര്‍എസ്പി സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല.
Content Highlights: UDF chairman and convener to contest face to face in Kuttichal