ഗില്‍ വേണമെങ്കില്‍ IPL ഒഴിവാക്കട്ടേ! വിശ്രമം അനുവദിക്കുന്നതില്‍ ഗംഭീറിന്‍റെ നിലപാട് വെളിപ്പെടുത്തി മുന്‍താരം

'വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് മുന്‍പ് ഗംഭീറിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചത്'

ഗില്‍ വേണമെങ്കില്‍ IPL ഒഴിവാക്കട്ടേ! വിശ്രമം അനുവദിക്കുന്നതില്‍ ഗംഭീറിന്‍റെ നിലപാട് വെളിപ്പെടുത്തി മുന്‍താരം
dot image

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ വർക്ക് ലോഡ് മാനേജ്മെന്റിനെ കുറിച്ചുള്ള കോച്ച് ​ഗൗതം ​ഗംഭീറിന്റെ നിലപാട് വെളിപ്പെടുത്തി മുൻ താരം ആകാശ് ചോപ്ര. മതിയായ വിശ്രമമില്ലാത്തതാണ് ​ഗില്ലിന്റെ പരിക്കിന് കാരണമെന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ജോലിഭാരം കുറയ്ക്കുന്നതിന്റെ പേരിൽ ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു മാറ്റിനിർത്തില്ലെന്നും വേണമെങ്കിൽ‌ താരം ഐപിഎല്ലിൽ നിന്ന് മാറിനിൽക്കട്ടേയെന്നുമാണ് ​​ഗംഭീർ പറഞ്ഞതെന്നും ആകാശ് ചോപ്ര ഒരു ചർച്ചയിൽ വെളിപ്പെടുത്തി.

'വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് മുന്‍പ് ഗംഭീറിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചത്. വര്‍ക്ക് ലോഡ് ഉണ്ടെന്ന് തോന്നുന്നവര്‍ ഐപിഎല്‍ ഒഴിവാക്കണമെന്നായിരുന്നു ​ഗംഭീറിന്റെ നിലപാട്. ഐപിഎല്‍ ടീം നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ടീമിനെ നയിക്കാന്‍ താത്പര്യമില്ലെങ്കിൽ ക്യാപ്റ്റനാവരുത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മതിയായ ശാരീരികക്ഷമതയുള്ളരാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികമായി ക്ഷീണമുണ്ടാകുകയില്ല' എന്നായിരുന്നു ഗംഭീറിന്‍റെ മറുപടിയെന്നും ചോപ്ര വിവരിക്കുന്നു.

'ഒരു ബാറ്റർ‌ അവരുടെ മികച്ച ഫോമിലൂടെ കടന്നുപോകുമ്പോൾ, നിങ്ങൾ പരമാവധി പ്രകടനം കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന അഭിപ്രായത്തെ ഞാൻ പിന്തുണയ്ക്കുന്നു. കാരണം മോശം ഫോം എപ്പോൾ നിങ്ങളെ ബാധിക്കുമെന്നും അടുത്ത ഫോം എവിടെ നിന്ന് വരുമെന്നും നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടുതന്നെ ഫിറ്റ്നസ് ആശങ്കകളൊന്നുമില്ലെങ്കിൽ, വ്യക്തിപരമായി മാനസികമായി തളർന്നുപോകുന്ന ആശങ്കകളൊന്നുമില്ലെങ്കിൽ, നിങ്ങൾ അവരോടൊപ്പം നിൽക്കുകയും കഴിയുന്നത്ര തവണ കളിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Aakash Chopra shares Gautam Gambhir's advice on managing workload

dot image
To advertise here,contact us
dot image