ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; രണ്ടാം ടെസ്റ്റിലും പന്തെറിയാന്‍ കഗിസോ റബാദയില്ല, സ്ഥിരീകരിച്ച് ബാവുമ

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടിവന്നിരുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; രണ്ടാം ടെസ്റ്റിലും പന്തെറിയാന്‍ കഗിസോ റബാദയില്ല, സ്ഥിരീകരിച്ച് ബാവുമ
dot image

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ഫാസ്റ്റ് ബോള​ർ കഗിസോ റബാഡയ്ക്ക് ​രണ്ടാം ടെസ്റ്റും നഷ്ടമാവും. നവംബർ 22 മുതൽ ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ‌ ടെംബ ബാവുമ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരമ്പര ആരംഭിക്കുന്നതിന് മുൻപ് വാരിയെല്ലിന് പരിക്കേറ്റതാണ് കഗിസോ റബാഡയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പരിക്കുമൂലം കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിന് മുൻപും റബാഡ ആവശ്യമായ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

റബാഡയ്ക്ക് ഇപ്പോഴും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ മെഡിക്കൽ ടീം റിസ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായും ക്യാപ്റ്റൻ ടെംബ ബാവുമ സ്ഥിരീകരിച്ചു. റബാദക്ക് പകരം ലുങ്കി എന്‍ഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Kagiso Rabada ruled out of Guwahati Test vs India, confirms Temba Bavuma

dot image
To advertise here,contact us
dot image