

'ടൂറിസ്റ്റ് ഫാമിലി' സിനിമയുടെ സംവിധായകൻ അഭിഷാൻ ജിവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ഇതുവരെ പേര് നൽകാതെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് 'വിത്ത് ലവ്' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പക്കാ ഫൺ റൊമാന്റിക് വൈബിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു നല്ല റോം കോം തന്നെ പ്രതീക്ഷിക്കാമെന്നാണ് ടീസർ നൽകുന്ന സൂചന.
അനശ്വര ഇതിന് മുൻപ് തമിഴിൽ അഭിനയിച്ച രാംഗി, തഗ്സ് എന്നീ സിനിമകൾ വേണ്ട വിധത്തിൽ പ്രശസ്തി നേടിയില്ലെങ്കിലും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. മോനിഷ എന്നാണ് കഥാപാത്രമായിട്ടാണ് നടി ചിത്രത്തിൽ അഭിനയിക്കുന്നത്. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.
അതേസമയം, പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രശംസിച്ച സിനിമകളിൽ ഒന്നായിരുന്നു ടൂറിസ്റ്റ് ഫാമിലി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കോടികൾ കൊയ്ത്തിരുന്നു. വിവാഹ സമ്മാനമായി ടൂറിസ്റ്റ് ഫാമിലിയുടെ നിർമാതാവ് അഭിഷിന് കാർ നൽകിയിരുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്.
Content Highlights: Anaswara Rajan and Abhishan movie title teaser is out