ഈഡനിലെ തോൽവി പാഠം; ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിന് തയ്യാറാകുന്നത് പേസും ബൗൺസുമുള്ള പിച്ച്

ഈഡനിലെ പിച്ച് തയ്യാറാക്കിയതിനെ വിമർശിച്ച് നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു

ഈഡനിലെ തോൽവി പാഠം; ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിന് തയ്യാറാകുന്നത് പേസും ബൗൺസുമുള്ള പിച്ച്
dot image

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പിച്ച് മാറ്റിപ്പിടിച്ച് ഇന്ത്യ. ഗുവാഹത്തിയില്‍ രണ്ടാം ടെസ്റ്റിനായി തയ്യാറാക്കുന്നത് പേസും ബൗണ്‍സുമുള്ള വിക്കറ്റെന്ന് സൂചന.

ഈഡന്‍ ഗാര്‍ഡന്‍സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരാണ് ഇന്ത്യയെ തകര്‍ത്തത്. ഈ പശ്ചാത്തലത്തിലാണ് ഗുവാഹത്തിയില്‍ പിച്ചിൽ മാറ്റം വരുത്തുന്നത്. ഇവിടെ നടക്കുന്ന ആദ്യ ടെസ്റ്റ് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

നേരത്തെ ഈഡനിലെ പിച്ച് തയ്യാറാക്കിയതിനെ വിമർശിച്ച് നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം പിച്ചിന്റേതല്ലെന്നും ബാറ്റർമാരുടെ കഴിവുകേട് കൊണ്ടായിരുന്നു ഇന്ത്യ തോറ്റതെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഗംഭീറിനോട് യോജിച്ച പ്രതികരണവുമായി പിച്ച് ക്യൂറേറ്റർ സുജൻ മുഖർജിയും രംഗത്തെത്തിയിരുന്നു.

നവംബർ 22 മുതലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയാക്കാം. മത്സരം സമനിലയായാലും ജയിച്ചാലും ചരിത്ര നേട്ടത്തോടെ ദക്ഷിണാഫ്രിക്കക്ക് പരമ്പര സ്വന്തമാക്കാം.

Content Highlights: pace and bouncy pitch for india vs south africa second test in guwahati

dot image
To advertise here,contact us
dot image