'പിച്ചിന് കാര്യമായ പ്രശ്നമുണ്ടായിരുന്നു'; വിവാദത്തിൽ ഗംഭീറിനെ തള്ളി ദക്ഷിണാഫ്രിക്കൻ ഇതിഹാസം

പിച്ചിനെ ന്യായീകരിച്ചും ബാറ്റർമാരെ വിമർശിച്ചും പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തയിരുന്നു

'പിച്ചിന് കാര്യമായ പ്രശ്നമുണ്ടായിരുന്നു'; വിവാദത്തിൽ ഗംഭീറിനെ തള്ളി ദക്ഷിണാഫ്രിക്കൻ ഇതിഹാസം
dot image

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പിച്ചിനെ ന്യായീകരിച്ചും ബാറ്റർമാരെ വിമർശിച്ചും പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തയിരുന്നു. എന്നാൽ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

ഒന്നാം ടെസ്റ്റിനായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തയ്യാറാക്കിയ പിച്ചിന് കുഴപ്പമുണ്ടെന്നാണ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ നിരീക്ഷണം. ഗ്രൗണ്ടില്‍ വച്ച് ജിയോ ഹോട്‌സ്റ്റാറിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പന്തുകൾ ബാറ്റിങ് രണ്ടടി അകലെ സ്പിന്‍ ചെയ്യുകയാണെന്നും പന്ത് അപ്രതീക്ഷിതമായി ബോള്‍ സ്‌കിഡ് ചെയ്ത ശേഷം പാഡില്‍ കൊള്ളുകയാണെന്നും സ്റ്റെയ്ൻ പറഞ്ഞു. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് വളരെ കടുപ്പം തന്നെയാണ്. ബാവുമ വളരെയധികം ശ്രദ്ധയോടെ പ്രതിരോധിച്ച് കളിച്ചതുകൊണ്ടാണ് 50 ക്ക് മുകളിൽ സ്കോർ ചെയ്തതെന്നും മുൻ പേസർ കൂട്ടിച്ചേർത്തു.

അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു.

എന്നാൽ മത്സരം തോറ്റത് പിച്ചിന്റെ പ്രശ്‌നം കൊണ്ടല്ലെന്നും ബാറ്റർമാരുടെ കഴിവുകേട് കൊണ്ടായിരുന്നവുമെന്നാണ് ഗംഭീറിന്റെ പ്രതികരണം. തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.

Content Highlights: Dale Steyn attacks Gautam Gambhir for defending Eden Gardens pitch

dot image
To advertise here,contact us
dot image