ഈഡനിൽ ബുംമ്ര മാജിക്; ദക്ഷിണാഫ്രിക്കയ്ക്ക് ഓപണർമാരെ നഷ്ടമായി

റിക്ലത്തണിന് പിന്നാലെ എയ്ഡൻ മാർക്രവും പുറത്തായി

ഈഡനിൽ ബുംമ്ര മാജിക്; ദക്ഷിണാഫ്രിക്കയ്ക്ക് ഓപണർമാരെ നഷ്ടമായി
dot image

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഓപണർമാരെ നഷ്ടമായി. റയാൻ റിക്ലത്തൺ, എയ്ഡൻ മാർക്രം എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയാണ്.

22 പന്തിൽ 23 റൺസെടുത്ത റയാൻ റിക്ലത്തണിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംമ്രയുടെ ഒരു തകർപ്പൻ പന്തിൽ റിക്ലത്തൺ ക്ലീൻ ബൗൾഡാകുകയായിരുന്നു. എയ്ഡൻ മാർക്രവുമായി 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് റിക്ലത്തൺ പുറത്തായത്. വിയാൻ മൾഡറാണ് മൂന്നാമനായി ക്രീസിലെത്തിയിരിക്കുന്നത്.

റിക്ലത്തണിന് പിന്നാലെ എയ്ഡൻ മാർക്രവും പുറത്തായി. നന്നായി കളിച്ചുകൊണ്ടിരുന്ന മാർക്രം 31 റൺസ് നേടി. നാലാമനായി ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ക്രീസിലെത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനം തുടരുകയാണ് ലക്ഷ്യമെന്ന് ബവൂമ ടോസ് നേടിയതിന് പിന്നാലെ പറഞ്ഞു. രണ്ട് സ്പിന്നർമാരെയാണ് ഈഡൻ ​ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക കളത്തിലിറിക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം, റയാൻ റിക്ലത്തൺ, വിയാൻ മൾഡർ, തെംബ ബവൂമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്നെ (വിക്കറ്റ് കീപ്പർ), സിമോൺ ഹാമർ, മാർകോ ജാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.

Content Highlights: Jasprit Bumrah Masterplan' Pays Off, India Scalp 2 Wickets

dot image
To advertise here,contact us
dot image