'ഞാൻ വിജയിക്കുന്ന ഒരേയൊരു ടോസ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരിക്കും': ശുഭ്മൻ ​ഗിൽ

'ഈഡൻ ​ഗാർഡനിൽ മികച്ച പിച്ചാണെന്നാണ് ഞാൻ കരുതുന്നത്'

'ഞാൻ വിജയിക്കുന്ന ഒരേയൊരു ടോസ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരിക്കും': ശുഭ്മൻ ​ഗിൽ
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ടോസ് പരാജയപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. താൻ വിജയിക്കുന്ന ഒരേയൊരു ടോസ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലായിരിക്കുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരിക്കുന്നത്.

'ഈഡൻ ​ഗാർഡനിൽ മികച്ച പിച്ചാണെന്നാണ് ഞാൻ കരുതുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് സ്വിങ് ലഭിച്ചേക്കും. അത് ഇന്ത്യയുടെ പേസ് ബൗളർമാർക്ക് മുതലെടുക്കാനും കഴിയുമെന്നാമ് പ്രതീക്ഷ. ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂം അന്തരീക്ഷം വളരെ മികച്ചതാണ്. താരങ്ങൾ വളരെ ആവേശത്തിലാണ്. ഓരോ തവണയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം,' ​ഗിൽ വ്യക്തമാക്കി.

രണ്ട് പേസർമാരും നാല് സ്പിന്നർമാരും മൂന്ന് വിക്കറ്റ് കീപ്പർമാരും ഉൾപ്പെടുന്ന നിരയാണ് ഇന്ത്യയുടേത്. ഈഡൻ ​ഗാർഡനിൽ അവസാന ദിവസങ്ങൾ സ്പിന്നിന് അനുകൂലമാകുമെന്നത് ഇന്ത്യയ്ക്ക് ​ഗുണം ചെയ്തേക്കും. രണ്ട് സ്പിന്നർമാരെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറിക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ശുഭ്മൻ ​ഗിൽ, ധ്രുവ് ജുറേൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്.

Content Highlights: Hopefully the only toss I’m going to win is at the WTC Final says Gill

dot image
To advertise here,contact us
dot image