നാത്തൂന്മാര്‍ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ; കോളയാടിൽ തെരഞ്ഞെടുപ്പ് കുടുംബകാര്യം

മഹിളാ കോണ്‍ഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ രൂപാ വിശ്വനാഥന്‍ ഇരിട്ടിയില്‍ സഹകരണ ബാങ്ക് ജീവനക്കാരിയാണ്

നാത്തൂന്മാര്‍ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ; കോളയാടിൽ തെരഞ്ഞെടുപ്പ് കുടുംബകാര്യം
dot image

കോളയാട്: കണ്ണൂര്‍ കോളയാട് പഞ്ചായത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഇത്തവണ കുടുംബകാര്യമാണ്. പഞ്ചായത്തിലെ പാടിപ്പറമ്പ് വാര്‍ഡില്‍ ഇത്തവണ ജനവിധി തേടുന്നത് നാത്തൂന്മാരാണ്. കെ വി ശോഭനയും രൂപ വിശ്വനാഥനുമാണ് എതിര്‍ചേരികളില്‍ നിന്നും മത്സരത്തിനിറങ്ങുന്നത്. ശോഭന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രൂപാ വിശ്വനാഥന്‍ യുഡിഎഫ് സ്ഥാനാർത്ഥിയുമാണ്.

മഹിളാ കോണ്‍ഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ രൂപാ വിശ്വനാഥന്‍ ഇരിട്ടിയില്‍ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴിഞ്ഞതവണ പേരാവൂര്‍ ബ്ലോക്ക് ആലച്ചേരി ഡിവിഷനില്‍ നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. സിപിഐഎം പാടിപ്പറമ്പ് ബ്രാഞ്ച് അംഗമാണ് ശോഭന. കുടുംബശ്രീ പ്രവര്‍ത്തനരംഗത്ത് സജീവമായ ശോഭനയുടേത് കന്നിമത്സരമാണ്.

അതിനിടെ കാസര്‍കോട് ജില്ലയിലെ മറ്റൊരു കൗതുകമത്സരമാണ് സഹോദരങ്ങളുടേത്. തൃക്കരിപ്പൂര്‍ മീലായാട്ടെ മാപ്പിടിച്ചേരി വീട്ടില്‍ നിന്നാണ് സഹോദരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മനു മത്സരിക്കുന്നതെങ്കില്‍ സഹോദരന്‍ മഹേഷ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.

Content Highlights: Local Body election sisters going to be LDF and UDF candidates in kannur kolayad

dot image
To advertise here,contact us
dot image