അർജുൻ തെണ്ടുൽക്കറെ കൈമാറാൻ മുംബൈ ഇന്ത്യൻസ്; താരത്തെ സ്വന്തമാക്കാൻ LSG?

2021 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമായ അർജുൻ തെണ്ടുൽക്കറിന് ഇതുവരെ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്

അർജുൻ തെണ്ടുൽക്കറെ കൈമാറാൻ മുംബൈ ഇന്ത്യൻസ്; താരത്തെ സ്വന്തമാക്കാൻ LSG?
dot image

ഐപിഎൽ അടുത്ത സീസണിന് മുമ്പായുള്ള താരകൈമാറ്റത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കറിനെ ടീമിലെത്തിക്കാൻ ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂറിന് പകരമായാണ് അർജുനെ ടീമിലെത്തിക്കാൻ ലക്നൗ പദ്ധതിയിടുന്നത്. ക്രിക്ബസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2021 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമായ അർജുൻ തെണ്ടുൽക്കറിന് ഇതുവരെ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. അടിസ്ഥാന വിലയായ 30 ലക്ഷമാണ് താരലേലത്തിൽ അർജുന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടം കയ്യൻ പേസറും ഇടം കയ്യൻ ബാറ്ററുമാണ് അർജുൻ.

കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാലേലത്തിൽ താക്കൂറിനായി ഐപിഎൽ ടീമുകൾ രം​ഗത്തുവന്നിരുന്നില്ല. എങ്കിലും സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി താക്കൂറിനെ ലക്നൗ സ്വന്തമാക്കി. സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളായിരുന്നു താക്കൂറിന്റെ സമ്പാദ്യം. നിലവിൽ രഞ്ജി ട്രോഫിയിൽ മുംബൈ ടീമിന്റെ ക്യാപ്റ്റനാണ് ഷാർദുൽ താക്കൂർ.

അതിനിടെ ഐപിഎൽ അടുത്ത സീസണിന് മുമ്പായുള്ള താരകൈമാറ്റത്തിൽ ഷാർദുൽ താക്കൂർ മുംബൈ ഇന്ത്യൻസിലെത്തിയെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ ഉറപ്പിച്ചുപറഞ്ഞു. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ദീപക് ചാഹറിന് പകരമായാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ ഷാർദുലിനെ മുംബൈ സ്വന്തമാക്കുന്നതെന്നാണ് അശ്വിൻ പറയുന്നത്.

'താക്കൂറിന് പകരമായി മുംബൈ ഇന്ത്യൻസിൻ്റെ താരങ്ങളെയൊന്നും റിലീസ് ചെയ്തതായി ഞാൻ കാണുന്നില്ല. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് പരിക്കേറ്റ ദീപക് ചാഹറിന് പകരമായി ഒരു താരത്തെ കണ്ടെത്താൻ മുംബൈ ഇന്ത്യൻസ് ശ്രമിക്കുമോ? എന്തായാലും ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഷാർദുൽ താക്കൂറിനെ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിട്ടുണ്ട്.' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.

Content Highlights: Mumbai Indians are engaged in discussion over Shardul Thakur and Arjun Tendulkar.

dot image
To advertise here,contact us
dot image