സഞ്ജു ചെന്നൈയിലേക്ക് തന്നെ? അഭ്യൂഹങ്ങള്‍ക്കിടെ വീഡിയോ പങ്കുവെച്ച് അശ്വിന്‍

സഞ്ജു സാംസണുമായി മുൻപ് നടത്തിയ അഭിമുഖത്തിലെ ഒരു ചെറിയ ഭാ​ഗമാണ് അശ്വിൻ എക്സിൽ പങ്കുവെച്ചത്

സഞ്ജു ചെന്നൈയിലേക്ക് തന്നെ? അഭ്യൂഹങ്ങള്‍ക്കിടെ വീഡിയോ പങ്കുവെച്ച് അശ്വിന്‍
dot image

ഐപിഎല്ലിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ക്രിക്കറ്റ് സർക്കിളുകളിൽ ഇപ്പോഴത്തെ ​ഹോട്ട് ടോപ്പിക്ക്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമോയെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും നടത്തിയ ചർച്ചയിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാൻ ധാരണയായതായാണ് പുറത്തുവരുന്ന വിവരം.

ഇപ്പോഴിതാ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന അഭ്യൂഹങ്ങൾ പരോക്ഷമായി ശരി വെക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെയും രാജസ്ഥാൻ റോയൽസിന്റെയും മുൻ താരമായ ആർ അശ്വിൻ‌. സഞ്ജുവുമായി മികച്ച സൗഹൃദബന്ധം പുലർത്തുന്നയാളാണ് അശ്വിൻ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.

സഞ്ജു സാംസണുമായി മുൻപ് നടത്തിയ അഭിമുഖത്തിലെ ഒരു ചെറിയ ഭാ​ഗമാണ് അശ്വിൻ എക്സിൽ പങ്കുവെച്ചത്. ഓ​ഗസ്റ്റ് മാസം നടന്ന സഞ്ജുവുമായുള്ള അഭിമുഖത്തിനിടെ ചെന്നൈയിലേക്കുള്ള ട്രേഡ് ഡീലിനെപ്പറ്റിയും അശ്വിൻ സംസാരിച്ചിരുന്നു.

"എനിക്ക് ചോദിക്കാൻ കുറേ ചോദ്യങ്ങളുണ്ട്. പക്ഷേ, അതിന് മുൻപ് ട്രേഡ് ഡീലിലേക്ക് നേരിട്ട് വരാമെന്ന് ഞാൻ കരുതി. ഞാൻ ട്രേഡിന് തയ്യാറാണ്. കേരളത്തിൽ താമസിക്കാൻ എനിക്ക് സന്തോഷമാണ്. ഒരുപാട് അഭ്യൂഹങ്ങളുണ്ട്. അതേപ്പറ്റി ചോദിക്കാമെന്ന് കരുതി", അശ്വിൻ്റെ വിഡിയോയിൽ പറയുന്നു. "ഞാൻ കേരളത്തിലേക്ക് വന്നാൽ താങ്കൾക്ക് ചെന്നൈയിലേക്ക് പോകാം", എന്ന് അശ്വിൻ പറഞ്ഞതും സഞ്ജു ചിരിക്കുന്നത് വീഡിയോയിൽ കാണാം.

ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജുവിനെ വിട്ടുകിട്ടണമെങ്കില്‍ പകരം റോയല്‍സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും 18 കോടിയാണ് പ്രതിഫലം. ജഡേജ, മാത്രം പോര കൂടെ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി ആവശ്യപ്പെടുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാൽ ജഡേജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

Content Highlights: Ravichandran Ashwin post Video with Sanju Samson Amid amid CSK-RR IPL trade buzz

dot image
To advertise here,contact us
dot image