മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലെത്തി; പോക്‌സോ കേസിലെ ഇര ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിച്ചു

പെൺകുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി

മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലെത്തി; പോക്‌സോ കേസിലെ ഇര  ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിച്ചു
dot image

കോഴിക്കോട്: പോക്‌സോ കേസിലെ ഇര ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു ആത്മഹത്യാശ്രമം. ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന. പെൺകുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Victim in POCSO case slits wrist in kozhikode police station

dot image
To advertise here,contact us
dot image