തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടുടേം നിര്‍ബന്ധമാക്കി സിപിഐഎം

രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ മൂന്നാം തവണ പരിഗണിക്കില്ല

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടുടേം നിര്‍ബന്ധമാക്കി സിപിഐഎം
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം നിര്‍ബന്ധമാക്കി സിപിഐഎം. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ മൂന്നാം തവണ പരിഗണിക്കില്ല. സിപിഐഎം സംസ്ഥാന സമിതിയുടെതാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം മത്സരിച്ചിട്ടില്ലെങ്കില്‍ മൂന്നാം തവണ പരിഗണിക്കുന്നതില്‍ തടസമില്ല.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമുണ്ട്. മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവധിയെടുത്ത ശേഷം മത്സരിക്കാമെന്നതാണ് തീരുമാനം. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇളവ് വേണമെങ്കില്‍ സംസ്ഥാന സമിതിയും മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇളവ് വേണമെങ്കില്‍ ജില്ലാ കമ്മിറ്റിയും പരിഗണിക്കും.

അതേസമയം, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ നിശ്ചയിക്കും. പ്രസിഡന്റ്, ചെയർമാൻ, മേയർ സ്ഥാനങ്ങൾ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗ്ഗം സ്ത്രീ, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ എണ്ണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ച് ഓരോ സംവരണ വിഭാഗത്തിന്റെയും ജനസംഖ്യ പരിഗണിക്കും. തുടർന്ന് അധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ആവർത്തനക്രമം പാലിച്ച് കമ്മീഷൻ നിശ്ചയിക്കും. ഇതിനായി 1995 മുതൽ നൽകിയിരുന്ന സംവരണം പരിഗണിക്കും.

Content Highlights: CPIM makes two terms mandatory in local body elections

dot image
To advertise here,contact us
dot image