

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം 'തുടക്ക'ത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിൽ മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ വീട്ടിലെ ഏറ്റവും കുറുമ്പുള്ള ആൾ വിസ്മയയാണോ പ്രണവാണോ എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ ഉത്തരമാണ് ഏവരെയും ചിരിപ്പിക്കുന്നത്.
വീട്ടിൽ ഏറ്റവും കുറുമ്പൻ ഞാൻ തന്നെയെന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ ഉത്തരം കേട്ട് വേദിയിൽ പൊട്ടിച്ചിരിക്കുന്ന ആളുകളെ വിഡിയോയിൽ കാണാം. അതേസമയം, വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ്. ഈ സന്തോഷവാർത്തയും മോഹൻലാൽ പങ്കുവയ്ക്കുകയും ആഷിഷിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.
ഇപ്പോഴിതാ സിനിമയുടെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. രണം, കിംഗ് ഓഫ് കൊത്ത, തുടരും തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച ജേക്സ് ബിജോയ് ആണ് തുടക്കത്തിനായി സംഗീതം ഒരുക്കുന്നത്. തുടരും എന്ന സിനിമയ്ക്ക് ശേഷം ജേക്സ് മോഹൻലാലുമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ലോക, ആർഡിഎക്സ്, 2018 തുടങ്ങിയ വമ്പൻ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ചമൻ ചാക്കോ ആണ് തുടക്കത്തിന്റെ എഡിറ്റർ. ജോമോൻ ടി ജോൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് സിനിമയുടെ സംഘട്ടനത്തിന് പിന്നിൽ. ലോക, ജവാൻ, ഫാമിലി മാൻ തുടങ്ങിയ പ്രോജെക്റ്റുകളിൽ പ്രവർത്തിച്ച ആളാണ് യാനിക് ബെൻ. ചിത്രം 2026 മെയ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഞാൻ ആണ് 😂🔥#Thudakkam #Mohanlal @Mohanlal pic.twitter.com/ttvtSvKAso
— Ansu Anto (@ansuanto96) October 30, 2025
ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്.
Content Highlights: Mohanlal said he is the naughtiest person in the house