37 വർഷത്തെ റെക്കോർഡ് തിരുത്തി! അതുൽ ഇനി വേഗരാജാവ്

ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അതുൽ ടി എം

37 വർഷത്തെ റെക്കോർഡ് തിരുത്തി! അതുൽ ഇനി വേഗരാജാവ്
dot image

സംസ്ഥാന സ്‌കൂൾ കായികമേള നൂറ് മീറ്റർ ജൂനിയർ വിഭാഗം ഓട്ടത്തിൽ റെക്കോർഡ് സ്വന്തമാക്കി അതുൽ ടി എം. ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അതുൽ ടി എം . 37 വർഷത്തെ മീറ്റ് റെക്കോർഡ് ആണ് പുഷ്പം പോലെ അതുൽ മറികടന്നത്. 10.81 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്.

100 മീറ്റർ ജൂനിയർ ഗേൾസിൽ കോഴിക്കോടിന്റെ ദേവനന്ദ വി ബിയാണ് സ്വർണം കരസ്ഥമാക്കിയത്. സീനിയർ ഗേൾസ്, ബോയ്‌സ് വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലിൽ മത്സരവും ഇന്ന് നടന്നു. സീനിയർ ഗേൾസിൽ 12.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ ആദിത്യ അജിയ്ക്കാണ് സ്വർണം. സീനിയർ 100 മീറ്ററിൽ പാലക്കാടിനാണ് സ്വർണം. ജെ നിവേദ് കൃഷ്ണയാണ് സ്വർണം നേടിയത്. 10.79 സെക്കൻഡിൽ 100 മീറ്റർ നിവേദ് ഫിനിഷ് ചെയ്തു.

Content Highlights- 100 metres record broken in Kerala State Sports meet by Athul tm

dot image
To advertise here,contact us
dot image