'ഞാനായിരുന്നുവെങ്കിൽ മൂന്ന് പന്തിനുള്ളിൽ അഭിഷേകിന്റെ കുറ്റി തെറിപ്പിച്ചേനെ..'; അവകാശ വാദവുമായി പാക് യുവതാരം

പാകിസ്താന്റെ പേരുകേട്ട ബൗളർമാരായ ഷഹിൻ ഷാ അഫ്രീദിയും ഹാരിസ് റഊഫുമെല്ലാം അഭിഷേകിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു.

'ഞാനായിരുന്നുവെങ്കിൽ മൂന്ന് പന്തിനുള്ളിൽ അഭിഷേകിന്റെ കുറ്റി തെറിപ്പിച്ചേനെ..'; അവകാശ വാദവുമായി പാക് യുവതാരം
dot image

ഇന്ത്യയുടെ ടി 20 ടീമിലെ വെടിക്കെട്ട് ഓപ്പണറാണ് അഭിഷേക് ശർമ. നേരിടുന്ന ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിടുന്ന അഭിഷേക് ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പാകിസ്താനെതിരെയും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ഫെെനലിലൊഴികെ മറ്റ് രണ്ട് മത്സരത്തിലും പാകിസ്താനെതിരേ സർവാധിപത്യം കാട്ടാൻ അഭിഷേകിനായിരുന്നു. പാകിസ്താന്റെ പേരുകേട്ട ബൗളർമാരായ ഷഹിൻ ഷാ അഫ്രീദിയും ഹാരിസ് റഊഫുമെല്ലാം അഭിഷേകിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു. ഇപ്പോഴിതാ താൻ പാകിസ്താൻ ടീമിലുണ്ടായിരുന്നെങ്കിൽ‌ വെറും മൂന്ന് പന്തിനുള്ളിൽ അഭിഷേകിന്റെ കുറ്റി തെറിപ്പിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താൻ പേസറായ ഇഹ്സാനുല്ല.

22കാരനായ താരം കഴിഞ്ഞിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കുകയും 24 മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റുകയും ചെയ്ത് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അഭിഷേകിനെ വെല്ലുവിളിച്ച് താരം വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.

പാകിസ്താന്റെ സൂപ്പർ പേസർമാരെ വരെ നാണംകെടുത്തിയാണ് അഭിഷേക് കെെയടി നേടിയതെന്നും ആദ്യം ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേടാൻ സാധിക്കുമോയെന്ന് നോക്കെന്നുമാണ് ഇന്ത്യൻ ആരാധകർ ട്രോളുന്നത്.

ഇഹ്സാനുല്ല പാകിസ്താനായി നാല് ടി20കളാണ് കളിച്ചത്. ആറ് വിക്കറ്റ് നേടിയ താരത്തിന് 7.28 എന്ന ഭേദപ്പെട്ട ഇക്കോണമിയാണുള്ളത്. പാക് ടീമിൽ അത്ര സജീവമല്ലെങ്കിലും പാകിസ്താൻ സൂപ്പർ ലീഗിൽ യുവ പേസർ സജീവമാണ്. 31 ടി20കളിൽ നിന്നായി 42 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

Content Highlights:Will dismiss him in 3 balls' - Pakistan bowler Ihsanullah on Abhishek Sharma

dot image
To advertise here,contact us
dot image