
ഇന്ത്യയുടെ ടി 20 ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത പേസറാണ് അർഷ്ദീപ് സിങ്. ടി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി നൂറ് വിക്കറ്റുകൾ തികച്ച ആദ്യ താരം കൂടിയായ അർഷ്ദീപ് താൻ ആരാധിക്കുന്ന മാതൃകയാക്കാൻ ശ്രമിക്കുന്ന രണ്ട് പേസർമാരെ തുറന്നുപറഞ്ഞരിക്കുകയാണ്.
ഇന്ത്യൻ പേസർ സഹീർഖാനെയും പാകിസ്താന്റെ വസീം അക്രത്തെയുമാണ് അർഷ്ദീപ് ചൂണ്ടിക്കാട്ടിയത്. ഇരുവരുടെയും ബൗളിംഗ് വീഡിയോസ് താൻ ഇപ്പോഴും യുട്യൂബിൽ കാണാറുണ്ടെന്നും ഒരു ഇടംകയ്യൻ പേസറെന്ന നിലയിൽ അത് ഏറെ ഉപകാരപ്പെടാറുണ്ടെന്നും അർഷ്ദീപ് കുറിച്ചു. റിവേഴ്‌സ് സിംഗും ഇൻ സ്വിങ്ങറുകളും ഞാൻ പഠിക്കുന്നത് അ ങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് സഹീർ. മൂന്ന് ഫോർമാറ്റിൽ കൂടി അറുന്നൂറിനടുത്ത് വിക്കറ്റുകളും നേടിയിട്ടുണ്ട് താരം. പാകിസ്താനായി 900 ലധികം വിക്കറ്റുകൾ നേടിയ അവരുടെ ഇതിഹാസ ബൗളറാണ് വസീം അക്രം.
Content Highlights: arshdheep singh reveals his idols