'സിനിമയുടെ മെസേജിനെ സെൻസർ ബോർഡ് ഭയക്കുന്നു, പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കം', വീര

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവർ വന്ന് അത് കട്ട് ചെയ്യൂ, ഇത് കട്ട് ചെയ്യൂ, എന്ന് പറഞ്ഞാൽ അതിൽ എവിടെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം

'സിനിമയുടെ മെസേജിനെ സെൻസർ ബോർഡ് ഭയക്കുന്നു, പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കം', വീര
dot image

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വീര.

'സിനിമ നൽകുന്ന മെസേജിനെ സെൻസർ ബോർഡ് ഭയപ്പെടുന്നു..പുതിയ തലമുറ സിനിമ കാണാതിരിക്കാനുള്ള നീക്കം. ഹൈക്കോടതി ഈ സിനിമ കണ്ടു നല്ലതാണെന്ന് തോന്നിയാൽ മാത്രം പുറത്തിറക്കിയാൽ മതി. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവർ വന്ന് അത് കട്ട് ചെയ്യൂ, ഇത് കട്ട് ചെയ്യൂ, എന്ന് പറഞ്ഞാൽ അതിൽ എവിടെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം,' എന്ന് വീര ചോദിക്കുന്നു. റിപ്പോർട്ടർ ടി വി യോടായിരുന്നു സംവിധായകന്റെ പ്രതികരണം.

ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങൾ എന്നിവ നീക്കം ചെയ്യാമെന്നാണ് സെൻസർ ബോർഡിൻറെ നിർദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു. സമൂഹത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍, ജെ എസ് കെ എന്നീ ചിത്രങ്ങളിലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മലയാള സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിരുന്നത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാലില്‍ ഷെയ്ന്‍ നിഗത്തിനൊപ്പം സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlights: Hall director Veera says the censor board is afraid of the film's message

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us