ബോളിവുഡിൽ വിജയം ഉറപ്പിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ഒരുങ്ങുന്നത് ഹിറ്റ് സംവിധായകന്റെ മകന്റെ ചിത്രം

ബോളുവിഡിലെ ഹിറ്റ്മേക്കർമാരിലൊരാളായ ഹൻസൽ മേത്തയാകും സിനിമ നിർമിക്കുന്നതെന്നും റിപ്പോട്ടുകൾ ഉണ്ട്

ബോളിവുഡിൽ വിജയം ഉറപ്പിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ഒരുങ്ങുന്നത് ഹിറ്റ് സംവിധായകന്റെ മകന്റെ ചിത്രം
dot image

മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലൈക്കോട്ടൈ വാലിബൻ, നൻപകൽ നേരത്ത് മയക്കം തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം മലയാള സിനിമയ്ക്കായി സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നാണ് റിപ്പാേർട്ടുകൾ. ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോട്ടുകൾ.

ബോളുവിഡിലെ ഹിറ്റ്മേക്കർമാരിലൊരാളായ ഹൻസൽ മേത്തയാകും സിനിമ നിർമിക്കുന്നതെന്നും റിപ്പോട്ടുകൾ ഉണ്ട്. ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാന്‍ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്. നായികയുടെ കാര്യത്തില്‍ വ്യക്തതയില്ല. നിലവിൽ വീർ ഹിരാനി ഒരു വെബ് സീരിസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ‘പ്രീതം പെഡ്രോ’ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. ജിയോ ഹോട്ട്‌സ്റ്റാറിലായിരിക്കും സീരീസ് പുറത്തിറങ്ങുക.

അതേസമയം, മോഹൻലാലിനെ നായകനാക്കി വമ്പൻ ഹൈപ്പിലെത്തിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ തകർച്ചയാണ് ചിത്രം ഏറ്റുവാങ്ങിയത്. 2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബന്‍ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Lijo Jose Pellissery is reportedly planning to direct in Bollywood

dot image
To advertise here,contact us
dot image