
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണില്‍ വച്ചാണ് അന്ത്യം.
1975 പ്രഥമ ഏകദിന ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ 1975 പ്രഥമ ഏകദിന ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു. വിന്‍ഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50ാം വര്‍ഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത്. ടൂർണമെന്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മിന്നും പ്രകടനമായിരുന്നു ഈ ഓൾ റൗണ്ടർ നടത്തിയിരുന്നത്.
വിന്‍ഡീസിനായി 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും കളിച്ചു. 866 റണ്‍സും 50 വിക്കറ്റുകളും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ 86 റണ്‍സും 18 വിക്കറ്റുകളുമാണ് സമ്പാദ്യം.
Content Highlights :Bernard Julien, West Indies World Cup winner, dies aged 75