ഈ വിക്കറ്റിന് സിറാജ് നിതീഷിനോട് നന്ദി പറയണം!; ജോണ്ടിയെ ഓർമിപ്പിച്ച പറക്കും ക്യാച്ച്; VIDEO

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു ആ മനോഹര ക്യാച്ച്.

ഈ വിക്കറ്റിന് സിറാജ് നിതീഷിനോട് നന്ദി പറയണം!; ജോണ്ടിയെ ഓർമിപ്പിച്ച പറക്കും ക്യാച്ച്; VIDEO
dot image

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ തുടക്കം തന്നെ ഗംഭീരമാക്കി നിതീഷ് കുമാർ റെഡ്‌ഡിയുടെ സൂപ്പർ ക്യാച്ച്. മുഹമ്മദ് സിറാജ് എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം. സിറാജിന്റെ ഡെലിവറി ടി ചന്ദ്രപോൾ ഓഫ് സൈഡിലേക്കടിച്ചു. എന്നാൽ നിതീഷ് അത് ഒന്നാന്തരം ഡൈവിലൂടെ ചാടി പിടിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു ആ മനോഹര ക്യാച്ച്.

മത്സരത്തിൽ 286 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടങ്ങിയ വിൻഡീസ് പത്ത് ഓവർ തീരുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്. ഇന്ത്യ മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഡിക്ലയർ ചെയ്തു. വിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ എറിഞ്ഞിട്ട് കളി തീർക്കുകയാണ് ലക്ഷ്യം.

അഹമ്മദാബാദിലെ രണ്ടാം ദിനം ഇന്നലെ സ്റ്റംപെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തിരുന്നു. ഇന്നലെ രണ്ടാം ദിനം ഇന്ത്യയുടെ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. കെ എല്‍ രാഹുല്‍ (100), ധ്രുവ് ജുറല്‍ (125) എന്നിവയ്ക്ക് പുറമെ രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു. 176 പന്തിൽ പുറത്താകാതെ 104 റൺസാണ് ജഡേജ നേടിയത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: WATCH: Nitish Kumar Reddy stuns with brilliant diving catch vs west indies

dot image
To advertise here,contact us
dot image