വിദ്യാരംഭ ദിനത്തില്‍ പുറപ്പാട്; ചരിത്രം കുറിച്ച് സാബ്രിയുടെ അരങ്ങേറ്റം

മുസ്‌ലിം സമുദായത്തില്‍നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാര്‍ഥിനിയാണ് സാബ്രി

വിദ്യാരംഭ ദിനത്തില്‍ പുറപ്പാട്; ചരിത്രം കുറിച്ച് സാബ്രിയുടെ അരങ്ങേറ്റം
dot image

ചെറുതുരുത്തി: വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തില്‍ അരങ്ങേറ്റം നടത്തി സാബ്രി. കേരള കലാമണ്ഡലത്തിലെ 90 വര്‍ഷത്തെ ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാര്‍ഥിനിയാണ് സാബ്രി. 2022-ലാണ് കലാമണ്ഡലത്തില്‍ കഥകളിക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചത്.

SABRI
സാബ്രി

2023-ലാണ് സാബ്രി പ്രവേശനം നേടിയത്. വിദ്യാരംഭ ദിനത്തില്‍ സാബ്രി സഹപാഠികള്‍ക്കൊപ്പം പുറപ്പാടവതരിപ്പിച്ചു. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയില്‍ നിന്നാണ് ആദ്യമുദ്രകള്‍ പരിശീലിച്ചത്. കലാമണ്ഡലം അനില്‍കുമാറിന്റെയും മറ്റധ്യാപകരുടെയും ശിക്ഷണത്തിലായിരുന്നു പിന്നീട് പഠനം. കൊല്ലം സ്വദേശിനിയാണ് സാബ്രി. ഫോട്ടോഗ്രാഫറായ പിതാവ് നിസാം പകര്‍ത്തുന്ന കഥകളി ചിത്രങ്ങള്‍ കണ്ടാണ് സാബ്രിക്ക് ഇഷ്ടം തോന്നിയത്. ഈ ഇഷ്ടം വളര്‍ന്നാണ് സാബ്രി കലാമണ്ഡലത്തിലെത്തിയത്.

Sabri
കഥകളി വേഷത്തിൽ സാബ്രി

സാബ്രിയോടൊപ്പം കഥകളിയിൽ പ്രവേശനം നേടിയ ആർദ്ര, ഗായത്രി, ദർശന, അക്ഷയ്, അർജുൻ, ജീവൻ എന്നിവരും അരങ്ങിലെത്തി. അണിയറയിൽ ചെണ്ടയിൽ ശബരീനാഥ്, ദേവദത്തൻ, കാർത്തിക് , കാശിനാഥ് എന്നിവരും മദ്ദളത്തിൽ അനിരുദ്ധ് , അമൽ , മിഥുൻ ഗോപൻ, നിവേദകൃഷ്ണ എന്നിവരും സംഗീതത്തിൽ ആദിത്യൻ, നിവേദ് നാരായണൻ എന്നിവരും അകമ്പടിയായി.

Content Highlights: sabri who recently performed kadhakali at the Kalamandalam Koothambalam

dot image
To advertise here,contact us
dot image