
ഐസിസി ടി 20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. 32-ാം സ്ഥാനത്താണ് ഗില്‍. 568 പോയിന്റാണ് സഞ്ജുവിനുള്ളത്.
ഏഷ്യാ കപ്പില്‍ ഏഴ് മത്സരങ്ങളില്‍ നാല് ഇന്നിംഗ്‌സുകള്‍ മാത്രമാണ് സഞ്ജു കളിച്ചത്. 33.00 ശരാശരിയില്‍ 132 റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഓപ്പണിങ് സ്ഥാനവും വൻ ഡൗൺ സ്ഥാനവും നഷ്ടപ്പെട്ട താരം മധ്യനിരയിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കളിച്ചിരുന്നത്. 124.53 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്.
ഇന്ത്യയുടെ അഭിഷേക് ശർമ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 926 പോയിന്റാണ് അഭിഷേകിനുള്ളത്. 844 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്തും 819 പോയിന്റുമായി ഇന്ത്യയുടെ തിലക് വർമ രണ്ടാം സ്ഥാനത്തുമാണ്.
Content Highlights- Sanju surpasses Gill in one go; huge gain in T20 rankings