ഏഷ്യ കപ്പിൽ നാല് ഡക്ക്; ICC ഓൾറൗണ്ടർ റാങ്കിങ്ങിൽ പക്ഷെ സയീം ഒന്നാമത്; ഇതെന്ത് മറിമായമെന്ന് ആരാധകർ

നാല് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ താരം ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 37 റൺസാണ് നേടിയത്.

ഏഷ്യ കപ്പിൽ നാല് ഡക്ക്; ICC ഓൾറൗണ്ടർ റാങ്കിങ്ങിൽ പക്ഷെ സയീം ഒന്നാമത്; ഇതെന്ത് മറിമായമെന്ന് ആരാധകർ
dot image

ഏഷ്യ കപ്പിൽ ബാറ്റിങ്ങിലെ പരാജയം മൂലം ഏറെ പരിഹാസം ഏറ്റുവാങ്ങിയ താരമാണ് പാക്സിതാന്റെ സയീം അയ്യൂബ്. നാല് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ താരം ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 37 റൺസാണ് നേടിയത്. എന്നാൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരം എട്ട് വിക്കറ്റുകൾ നേടി. 241 റേറ്റിംഗ് പോയിന്റുകളാണ് അയൂബിന്റെ ക്രെഡിറ്റിൽ ഉള്ളത്.

ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയത്. 2025 ലെ ഏഷ്യാ കപ്പിൽ ആറ് മത്സരങ്ങൾ കളിച്ചെങ്കിലും 48 റൺസും നാല് വിക്കറ്റുകളും മാത്രമേ പാണ്ഡ്യയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ.

പരിക്ക് കാരണം ഫൈനൽ കളിക്കാതിരുന്ന പാണ്ഡ്യയ്ക്ക് 233 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും നാലാം സ്ഥാനത്ത് ദിപേന്ദ്ര സിങ്ങും അഞ്ചാം സ്ഥാനത്ത് സിംബാംബ്‌വെയുടെ സിക്കന്ദർ റാസയുമാണ്.

Content Highlights- ; sayim ayub four duck but icc t20 all rounder ranking

dot image
To advertise here,contact us
dot image