
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. സെന്‍സെക്സ് 700 പോയിന്റ് കുതിച്ചു. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഈ വന്‍ കുതിച്ചുച്ചാട്ടം ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. നാലാമത്തെ ദ്വൈമാസ ധനകാര്യ നയ സമിതി യോഗത്തില്‍ മുഖ്യ പലിശനിരക്കായ റിപ്പോനിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പ്രധാനമായി നേട്ടം ഉണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ്മ ഓഹരികളാണ്.
എണ്ണവില കുറഞ്ഞതും രൂപ തിരിച്ചുകയറിയതും വിപണിയുടെ മുന്നേറ്റത്തിന് കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.75 എന്ന നിലയിലാണ് രൂപ.
സംസ്ഥാനത്ത് ഇന്നും കുത്തനെ വര്‍ധിച്ച് സ്വര്‍ണവില. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 10,875 രൂപ നല്‍കണം. ഇന്ന് 880 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ചെലവാക്കേണ്ടി വരിക കുറഞ്ഞത് 95,000ത്തിന് മുകളില്‍ തുക ചെലവാക്കേണ്ടി വരും.
സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. കാരണം ഓരോ ദിവസവും വന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
Content Highlights: Stock market surges Rupee also gains