
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. മികച്ച പ്രതികാരങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത്. ബോക്സ് ഓഫീസിൽ നിന്ന് ചിത്രം മികച്ച കളക്ഷൻ വാരിക്കൂട്ടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യാ രാജ്,സമുദ്രക്കനി,പാർഥിപൻ ,അരുൺ വിജയ്,ശാലിനി പാണ്ഡെ ,രാജ് കിരൺ ,ഗീത കൈലാസം,തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡലി കടൈ യിൽ ഒന്നിക്കുന്നു.
#IdliKadai - After Thiruchitrambalam, Dhanush & NithyaMenen combo once again strikes😍🥰
— AmuthaBharathi (@CinemaWithAB) October 1, 2025
Idli Making portions between them was laugher Riot😂
NithyaMenen's character resembles a bit of ThalaivanThalaivii, but the treatment in IdliKadai was entirely unique ✨ pic.twitter.com/j4vRFlyLri
#IdliKadai 4.25/5 🌟 Connected So Well With Me!
— Troll Cinema ( TC ) (@Troll_Cinema) October 1, 2025
Eagle Scene in 2nd Half = Goosebumps 🔥 Full Film Revolves Around Murugan’s Idli Kadai 🍽️#Dhanush Wins As Both Director & Actor 👏 Preclimax His 2-Minute Speech Felt Straight From Real Life ( I'm Doing My work w/o distrubing… pic.twitter.com/EYPQduN0mZ
സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
DIRECTOR DHANUSH ✋🥹🤚
— Let's X OTT GLOBAL (@LetsXOtt) October 1, 2025
This man @dhanushkraja, I’m blown away by how quickly you built such a deep emotional connection in the first 20 minutes of the film itself #IdliKadai pic.twitter.com/OPLVnZVR5D
ധനുഷ്,ശ്വേതാ മോഹൻ ,റാപ്പർ അരിവാരസു ,ആന്റണി ദാസൻ എന്നിവർ പാടിയിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. കിരൺ കൗശിക് ക്യാമറയും,ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.തലൈവൻ തലൈവിക്കും കൂലിക്കും ശേഷം HM അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മാർക്കറ്റിംഗ് ശിവകുമാർ രാഘവ്.ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
Content Highlights: Dhanush's 'Idli Kadai' is getting good reviews in theaters