അന്ന് പാകിസ്താന് 25 ലക്ഷം പ്രഖ്യാപിച്ചിരുന്നു, ബാങ്കിൽ ചെന്നപ്പോൾ പണികിട്ടി; വൈറലായി അജ്മലിന്റെ പഴയ വീഡിയോ!

മുൻ പാകിസ്താൻ സ്പിന്നറായ സെയ്ദ് അജ്മൽ നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

അന്ന് പാകിസ്താന് 25 ലക്ഷം പ്രഖ്യാപിച്ചിരുന്നു, ബാങ്കിൽ ചെന്നപ്പോൾ പണികിട്ടി;  വൈറലായി അജ്മലിന്റെ പഴയ വീഡിയോ!
dot image

ഏഷ്യാ കപ്പിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലായി പാകിസ്താൻ ക്രിക്കറ്റിനെ കളിയാക്കാൻ വേണ്ടിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. മുൻ പാകിസ്താൻ സ്പിന്നറായ സെയ്ദ് അജ്മൽ നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 2023ൽ പുറത്തിറങ്ങിയ വീഡിയോയാണ് ഇത്.

2009ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം പാകിസ്താനിലെ എല്ലാ കളിക്കാർക്കും അന്നത്ത പ്രധാനമന്ത്രി യൂസുഫ് റാസ ജിലാനി 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്കിൽ ചെന്നപ്പോൾ ആ ചെക്ക് ബൗൺസായെന്നും അജ്മൽ പറയുന്നു.

Also Read:

അന്ന് കളിക്കാരെല്ലാം തന്നെ ആവേശത്തിലായെന്നും എന്നാൽ ബാങ്കിൽ ചെന്നപ്പോൾ അത് മടക്കി വൈറൽ മീഡിയിൽ അജ്മൽ പറയുന്നുണ്ട്. 'സർക്കാരിന്റെ ചെക്ക് വരെ ബൗൺസ് ആകുമെന്നറിഞ്ഞതിൽ ഞാൻ ഞെട്ടിപ്പോയി. പിസിബി ഇത് കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാൽ അവരും ഒഴിവാക്കി. സർക്കാരിന്റെ വാക്കാണെന്നാണ് അവർ പറഞ്ഞത്. അവസാനം ഐസിസിയിൽ നിന്നും ലഭിച്ച തുക മാത്രമെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂ.

2009 ടി-20 ലോകകപ്പ് പാകിസ്താൻ നേടിയപ്പോൾ 12 വിക്കറ്റുമായി ടീമിന്റെ പ്രധാനിയായിരുന്നു അജ്മൽ. 2015ൽ ബൗളിങ് ആക്ഷന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട താരം പിന്നീട് വിരമിക്കുകയായിരുന്നു.

Content Highlights- Old Video Of Syed Ajmal talking about Pakistan Pm is getting Viral

dot image
To advertise here,contact us
dot image