മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി അപകടം; പതിമൂന്നുകാരന് ദാരുണാന്ത്യം

അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി അപകടം; പതിമൂന്നുകാരന് ദാരുണാന്ത്യം
dot image

മലപ്പുറം: തേഞ്ഞിപ്പലം ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പതിമൂന്നുകാരന് ദാരുണാന്ത്യം. തേഞ്ഞിപ്പലം സ്വദേശി ഇസാനാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയിലേക്കായിരുന്നു കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയത്. ശേഷം അടുത്തുള്ള ഡിവൈഡറിലിടിച്ചാണ് കാര്‍ നിന്നത്. സംഭവസമയത്ത് പ്രദേശത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നു.

Content Highlight; 13-year-old boy dies as family car crashes into parked lorry

dot image
To advertise here,contact us
dot image