ഏഷ്യാ കപ്പ് വിജയികൾക്ക് ലഭിക്കുക കോടികൾ; സമ്മാനത്തുകയിൽ ഇരട്ടി വർധനവ്

ഏഷ്യാ കപ്പ് ചാംപ്യന്മാർക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ

ഏഷ്യാ കപ്പ് വിജയികൾക്ക് ലഭിക്കുക കോടികൾ; സമ്മാനത്തുകയിൽ ഇരട്ടി വർധനവ്
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത‍്യ- പാകിസ്താൻ കലാശപ്പോരിന് വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം തുടങ്ങുക. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് കലാശപ്പോരിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്.

ഏഷ്യാ കപ്പ് ചാംപ്യന്മാർക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കിരീട ജേതാക്കൾക്കുള്ള സമ്മാനത്തുകയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എസിസി ഇരട്ടി വര്‍ധനവ് വരുത്തിയിരിക്കുകയാണ്. ഇത്തവണ കിരീടം സ്വന്തമാക്കുന്ന ടീമിന് ലഭിക്കുക മൂന്ന് ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 2.6 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയായിരിക്കും. 2023ലെ സമ്മാനത്തുകയുടെ ഇരട്ടിയാണിത്.

ഫൈനലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഒന്നര ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1.3 കോടി രൂപ) ലഭിക്കും. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന് 12.50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2023-ൽ ഏകദിന ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് ലഭിച്ചത് 1.6 കോടി രൂപയായിരുന്നു. എന്നാൽ 2022-ലെ ടി20 ഫോർമാറ്റ് ഏഷ്യാ കപ്പിൽ കിരീടം നേടിയ ശ്രീലങ്കക്ക് 1.6 കോടി രൂപയും റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് 79.66 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചിരുന്നു.

Content Highlights: Asia Cup 2025 FINAL Prize Money: How Much Prize Money Will Winners And Runners Up Get?

dot image
To advertise here,contact us
dot image