
ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ അബദ്ധത്തില്‍ പേരുമാറ്റിവിളിച്ച് പാകിസ്താന്റെ മുന്‍താരം ഷുഹൈബ് അക്തര്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അഭിഷേക് ശര്‍മയ്ക്ക് പകരം ബോളിവുഡ് താരം അഭിഷേക് ബച്ചനെന്നാണ് അക്തര്‍ പരാമര്‍ശിച്ചത്.
'അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല' എന്നായിരുന്നു ചര്‍ച്ചയില്‍ അക്തര്‍ പറഞ്ഞത്. ഉടന്‍ തന്നെ പാനലിലെ മറ്റുള്ളവര്‍ പെട്ടെന്ന് അദ്ദേഹത്തെ തിരുത്തി, അഭിഷേക് ബച്ചനല്ല, 'അഭിഷേക് ശര്‍മ്മ' എന്ന് പറയുകയും ചെയ്തു.
Sir, with all due respect… don’t think they’ll even manage that! And I’m not even good at playing cricket. 🙏🏽 https://t.co/kTy2FgB10j
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) September 26, 2025
അക്തറിന് പറ്റിയ 'അബദ്ധം' സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ അക്തറിന് മറുപടിയുമായി അഭിഷേക് ബച്ചന്‍ രംഗത്തെത്തുകയും ചെയ്തു. 'സര്‍, എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, അതുപോലും പാകിസ്താന് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. എനിക്ക് അത്ര നന്നായി ക്രിക്കറ്റ് കളിക്കാന്‍ പോലുമറിയില്ല' എന്നായിരുന്നു അക്തറിന്റെ വീഡിയോ പങ്കുവെച്ച് അഭിഷേക് എക്സില്‍ കുറിച്ചത്.
Content Highlights: Shoaib Akhtar calls Abhishek Sharma as Abhishek Bachchan; actor replies