നിർണായക ഇന്നിങ്സ് കളിച്ച് സഞ്ജു പുറത്ത്; പിന്നാലെ സിഗ്നേച്ചർ സെലിബ്രേഷനുമായി അബ്രാർ, വീഡിയോ

സഞ്ജുവിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന് ശേഷം അബ്രാര്‍ അഹമ്മദ് തന്റെ സിഗ്നേച്ചര്‍ സെലിബ്രേഷനും ചെയ്തു

നിർണായക ഇന്നിങ്സ് കളിച്ച് സഞ്ജു പുറത്ത്; പിന്നാലെ സിഗ്നേച്ചർ സെലിബ്രേഷനുമായി അബ്രാർ, വീഡിയോ
dot image

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക ഇന്നിങ്‌സുമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 21 പന്തില്‍ 24 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു പടുകൂറ്റന്‍ സിക്‌സും രണ്ട് ബൗണ്ടറികളും മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

തിലക് വര്‍മയുമായി നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ക്കുകയായിരുന്ന സഞ്ജുവിനെ പുറത്താക്കി അബ്രാര്‍ അഹമ്മദാണ് പാകിസ്താന് ബ്രേക്ക് ത്രൂ നല്‍കിയത്. 13-ാം ഓവറിലെ രണ്ടാം പന്തില്‍ സാഹിബ്‌സാദ ഫര്‍ഹാനാണ് സഞ്ജുവിനെ പിടികൂടിയത്.

സഞ്ജുവിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതിന് ശേഷം അബ്രാര്‍ അഹമ്മദ് തന്റെ സിഗ്നേച്ചര്‍ സെലിബ്രേഷനും ചെയ്തു. കൈകെട്ടി നിന്ന് മുഖം കൊണ്ട് പുറത്തേക്ക് പോകൂ എന്ന ആംഗ്യമാണ് അബ്രാര്‍ കാണിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Content Highlights: Asia Cup: Abrar Ahmed ends Sanju Samson's stay at 57 runs

dot image
To advertise here,contact us
dot image