ക്രാഷ്!!! ഹാരിസ് റൗഫിന്റെ പ്രകോപനത്തിന് ബുംറയുടെ മാസ് മറുപടി, വൈറല്‍

റൗഫിന് ചുട്ടമറുപടി കൊടുത്ത ബുംറയുടെ മാസ് ആഘോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു

ക്രാഷ്!!! ഹാരിസ് റൗഫിന്റെ പ്രകോപനത്തിന് ബുംറയുടെ മാസ് മറുപടി, വൈറല്‍
dot image

പാക് താരം ഹാരിസ് റൗഫിന്റെ പ്രകോപനമായ ആം​ഗ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. പാകിസ്താന് വേണ്ടി പത്താമനായി ക്രീസിലെത്തിയ ഹാരിസ് റൗഫ് നാല് പന്തിൽ ആറ് റൺസെടുത്ത് പുറത്താവുകയായിരുന്നു. 18-ാം ഓവറിൽ ഹാരിസിനെ ബുംറ ക്ലീൻ ബൗൾ‍ഡാക്കുകയായിരുന്നു.

റൗഫിന്‍റെ ഓഫ് സ്റ്റമ്പ് ഇളക്കിയ ശേഷം വിമാനം വീഴുന്ന ആംഗ്യമാണ് ബുംറ പുറത്തെടുത്തത്. മറ്റ് ആഘോഷ പ്രകടനങ്ങൾക്കൊന്നും മുതിരാതെ റൗഫിനെ യാത്രയയ്ക്കുകയായിരുന്നു ബുംറ. റൗഫിന് ചുട്ടമറുപടി കൊടുത്ത ബുംറയുടെ മാസ് ആഘോഷം ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

സെപ്റ്റംബര്‍ 21ന് നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ ഹാരിസ് റൗഫ് പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനിടെ 2022-ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്ലി റൗഫിന്റെ പന്തില്‍ അടിച്ച വിജയകരമായ സിക്‌സറുകളെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ആരാധകര്‍ 'കോഹ്ലി, കോഹ്ലി' എന്ന് വിളിച്ചപ്പോള്‍, അതിനെതിരെ ഇന്ത്യന്‍ സൈനിക നടപടിയെ പരിഹസിക്കാന്‍ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് റൗഫ് കാണിച്ചത്.

ഇതോടൊപ്പം, തന്റെ ബൗളിംഗ് സ്‌പെല്ലിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനോടും അഭിഷേക് ശര്‍മയോടും റൗഫ് വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ബാറ്റുകൊണ്ടാണ് ഗില്ലും അഭിഷേകും റൗഫിന് മറുപടി നല്‍കിയത്. പ്രകോപനകരമായ ആം​ഗ്യം കാണിച്ചതിനും അധിക്ഷേപകരമായ ഭാഷയും പ്രയോഗിച്ചതിനും ഹാരിസ് റൗഫിനെതിരെ ഐസിസി നടപടിയെടുക്കുകയും ചെയ്തു. വിവാദമായ സംഭവത്തെ തുടര്‍ന്ന് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനമാണ് ഐസിസി പിഴചുമത്തിയത്.

Content Highlights: Jasprit Bumrah Brutally Mocks Haris Rauf With Plane Crash Act After Pakistan's Epic Collapse, Video Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us