
ഇന്ത്യൻ യുവതാരം അഭിഷേക് ശർമയുടെ ഒരു ഷോട്ടിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിലാണ് താരത്തിന്റെ ഷോട്ട്. ഓഫ്‌സൈഡിലെ കവർ ബൗണ്ടറിയിലേക്ക് പാഞ്ഞ ഷോട്ട് എംഎസ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് പോലെ തോന്നിയെന്ന് അശ്വിൻ പറഞ്ഞു.
അബ്രാർ അഹമ്മദിന്റെ പന്തിൽ അർധസെഞ്ച്വറി തികച്ച ഷോട്ടായിരുന്നു അദ്ദേഹം കളിച്ചത്. 'എംഎസ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് പോലെ അഭിഷേക് ശർമ ഒരു ഇൻസൈഡ് ഔട്ട് ഷോട്ട് കളിച്ചിരുന്നു. എല്ലാവരും അവൻ കളിച്ച അഞ്ച് സിക്‌സറുകളെ പറ്റി സംസാരിക്കുമ്പോൾ എനിക്ക് ഈ സിക്‌സറിനെ കുറിച്ചാണ് സംസാരിക്കാനുള്ളത്. എന്താരും പൂർണതയുള്ള ഷോട്ടായിരുന്നു അത്.
The moment Abhishek Sharma completed fastest ever 50 of history between Indo-Pak rivalry❤️ pic.twitter.com/7rmcZStnU0
— Rajiv (@Rajiv1841) September 21, 2025
ഒരു ബാറ്റ് സ്വിങ് മാത്രമായിരുന്നു അവനുണ്ടായിരുന്നത് എന്നാലും അവൻ അഡ്ജസ്റ്റ് ചെയ്തു. അടിയിലെ ബാറ്റ് സ്വിങ് വെച്ച് ഒരാൾ എളുപ്പത്തിൽ കളിക്കുമ്പോൾ അയാളുടെ ബാറ്റിങ് അത്രയും ഭംഗിയാകും,' അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പാകിസ്താനെതിരെ 39 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 74 റൺസാണ് അദ്ദേഹം അടിച്ചുക്കൂട്ടിയത്.
മത്സരത്തിൽ ഇന്ത്യ അനായാസം വിജയിക്കുകയും ചെയ്തു. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
ഗിൽ 28 പന്തിൽ 47 റൺസ് സ്വന്തമാക്കിയിരുന്നു നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.
Content Highlights- R Ashwin praises Abhishek Sharma's Cover Drive