'പന്തെടുത്തിട്ട് വാ!'; ഫോറടിച്ചതിന് ശേഷം ഷഹീന്‍ അഫ്രീദിയോട് ശുഭ്മന്‍ ഗില്‍, വീഡിയോ

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു അതിനാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

'പന്തെടുത്തിട്ട് വാ!'; ഫോറടിച്ചതിന് ശേഷം ഷഹീന്‍ അഫ്രീദിയോട് ശുഭ്മന്‍ ഗില്‍, വീഡിയോ
dot image

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലും പാക് പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ കളിക്കളത്തില്‍ വാക്കേറ്റമുണ്ടായി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു അതിനാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഷഹീന്‍ അഫ്രീദി എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ഇന്നിങ്‌സിന്റെ മൂന്നാം ഓവര്‍ അഫ്രീദിയാണ് എറിഞ്ഞത്. ഓവറിലെ അഞ്ചാം പന്ത് ഗില്‍ ബൗണ്ടറിയിലേക്ക് പായിക്കുന്നു. അഫ്രീദിയെ കവറിലേക്ക് എറിഞ്ഞ ഗില്‍ പന്ത് എവിടെയാണെന്ന് അടിച്ചതെന്ന് അഫ്രീദിക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നുണ്ട്. പിന്നാലെ അഫ്രീദിയും ഗില്ലിനോട് തിരിച്ചുസംസാരിക്കുന്നുണ്ട്.

Content Highlights: Asia Cup 2025: Shubman Gill Has Heated Altercation With Shaheen Afridi

dot image
To advertise here,contact us
dot image